ഡിസംബര്‍ പതിമൂന്നിന് നമ്മുടെ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാര്‍ ഉദിച്ചുയരും. സംസ്ഥാനത്തെ ലോക്കല്‍ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വിധിയാണ് ഡിസംബര്‍ പതിമൂന്നിന് നാട്ടിലുടനീളം നിരവധി ശുക്രന്മാരെ തെരഞ്ഞെടുക്കുന്നത്. അതിനു തൊട്ടു മുമ്പായി ചില ശു ക്രന്മാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
മലയാളത്തിലെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കളാണ് വിധിക്കായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
ബിബിന്‍ ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ, ചന്തുനാഥ്, കോട്ടയം നസീര്‍ , ആര്യാ പ്രസാദ്, എന്നിവരാണ് ഇവര്‍.
അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്ന ശുക്രന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ഈ ശു ക്ര ന്മാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ റൊമാന്റിക്ക് കോമഡി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്. ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി,റിയാസ് നര്‍മ്മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.തികച്ചും റൊമാന്റിക്ക് കോമഡി ത്രില്ലര്‍ ജോണറിലൂടെ ഉബൈനി അവതരിപ്പിക്കുന്നത്. ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നീല്‍ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജീമോന്‍ ജോര്‍ജ് ആണ്.ഷാജി.കെ.ജോര്‍ജും നീല്‍ സിനിമാസും സഹ നിര്‍മ്മാതാക്കള്‍ ആണ്.ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസെര്‍സ്.
പ്രൊജക്റ്റ് ഡിസൈനര്‍.
ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍,രാഹുല്‍ കല്യാണ്‍, സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്, ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്,
ഫിനാന്‍സ് കണ്‍ട്രോളര്‍- സണ്ണി തഴുത്തല.
പ്രൊജക്റ്റ് ഡിസൈന്‍- അനുക്കുട്ടന്‍ഏറ്റുമാന്നൂര്‍.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്:- ജസ്റ്റിന്‍ കൊല്ലം,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല. കോട്ടയം, കൊച്ചി, കൊല്ലങ്കോട്. പൊള്ളാച്ചി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം ജനുവരിമധ്യത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. PRO വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS;Who are the Venusians who arrive before the thirteenth?
















