തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൊച്ചിൻ കോർപ്പറേഷനിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എം.പി. ഫേസ്ബുക്കിൽ കുറിപ്പിട്ടു. “കൊച്ചിൻ കോർപ്പറേഷൻ യുഡിഎഫ് തൂക്കി” എന്നായിരുന്നു എം.പി.യുടെ പ്രതികരണം.മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂർണരൂപം :
കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും, മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിർമ്മല ടീച്ചറുടെ വിജയമാണ്. പദവിയില്ലാതെ, പ്രൗഢിയില്ലാതെ, സാധാരണക്കാരിൽ സാധാരണയായ ഒരാളുടെ അസാധാരണ വിജയം
















