Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ആശാനേ അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് “വെക്കാന്‍” പോകുന്നത് ?: ജനങ്ങള്‍ നന്ദികേടു കാണിച്ചുവെന്ന് സി.പി.എം നേതാവ് എം.എം മണി; അങ്ങാടിയില്‍ തോറ്റതിന് ജനങ്ങളുടെ നെഞ്ചത്ത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 13, 2025, 02:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയും എതിര്‍ രാഷ്ട്രീയക്കാരെ മാനംകെടുത്തുകയും ചെയ്യുന്ന നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതലാണ്. പ്രതിപക്ഷ ബഹുമാനവും, മര്യാദയും കെട്ടുപോയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതില്‍ പേരുകേട്ട നേതാവാണ് സി.പി.എമ്മിന്റെ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന എം.എം മണിയെന്ന മുന്‍ മന്ത്രികൂടിയായ വ്യക്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയിലും അദ്ദേഹം നാക്കുവളച്ചു പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ നന്ദികേടു കാണിച്ചു എന്നാണ് അദ്ദേഹത്തിന്റെ നാക്കുവള. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ആസ്വദിച്ചിട്ട്, തെരഞ്ഞെടുപ്പു വന്നപ്പോള്‍ നൈമിഷികമായ ഏതോ കാരണങ്ങള്‍ കൊണ്ട് വോട്ടു മാറ്റി ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്.

ഇത് ശരിയാണോ ?. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, അതെങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും. വികസനം വരേണ്ടത് നാടിന്റെ ആവശ്യമാണ്. അത് കൊണ്ടു വരേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വവും. ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ ആയിരിക്കണം ഭരിക്കേണ്ടത്. എങ്കിലേ തടസ്സങ്ങള്‍ മാറ്റി വികസനവും ക്ഷേമവും എത്തിക്കാനാവൂ. അല്ലാതെ ആരുടെയോ ഔദാര്യം പോലെ, ഇതെല്ലാം അനുഭവിക്കുന്നുവെന്ന് ജനങ്ങളെ നോക്കി പറയരുത്. ജനങ്ങള്‍ക്കറിയാം എന്തു ചെയ്യണമെന്ന്. ജനാധിപത്യം അതാണ്. ഇനി മണിയല്ല, ഏതു പാര്‍ട്ടിയലെ ആശാന്‍ വന്നാലും ജനങ്ങള്‍ക്കുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

അവരെ ഭരിക്കേണ്ടത് ആരായിരിക്കണമെന്ന് അവര്‍തന്നെ തീരുമാനിക്കും. അതു മറക്കാതിരിക്കുക. എം.എം. മണി പറയുന്നതനുസരിച്ച് ജനങ്ങള്‍ എന്തു നന്ദികേടാണ് ഇടതുപക്ഷത്തോട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ രണ്ടു ടേമും പിണറായി വിജയനെ അധികാരത്തില്‍ കയറ്റിയതാണോ നന്ദികേട്. അതോ തിരുവനന്തപും കോര്‍പ്പറേഷന്‍ ഇത്രയും കാലം എല്‍.ഡി.എഫിനൊപ്പം നിര്‍ത്തിയതോ. നേമം നിയമസഭാ മണ്ഡലം പോയത് എല്‍.ഡി.എഫിന്റെ കൈയ്യില്‍ നിന്നാണെന്ന് മറക്കരുത്. തൃശൂര്‍ പോയത് എല്‍.ഡി.എപിന്റെ കൈയ്യില്‍ നിന്നാണെന്നു മറക്കരുത്. നേമം തിരിച്ചു പിടിച്ചെന്ന് ആഘോഷിച്ചത് മറന്നു പോകരുത്. അതിന്റെ പ്രത്യുപകാരമെന്നോണം വി. ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനം നല്‍കിയതും മറക്കരുത്. ഇതൊക്കെയാണ് ജനങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയത്. അതിന്റെ നന്ദി പറഞ്ഞു തീര്‍ക്കൂ മണിയാശാനെ ആദ്യം.

സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാവു കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

‘റോഡ് പാലം വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇതുപോലെ നടന്ന മറ്റൊരു കാലം ഉണ്ടായിട്ടുണ്ടോ. ജനങ്ങള്‍ നന്ദികേടല്ലാതെ നന്ദിയാണോ കാണിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ജനക്ഷേമ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ. നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട്, നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചുവെന്നാണ് എനിക്കു തോന്നിയത്.’

എം.എം. മണിയുടെ വിവാദ പ്രസ്താവനകള്‍ നിരവധിയുണ്ട്. അതെല്ലാം പറയുമ്പോള്‍ സി.പി.എം അണികളും നേതാക്കളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അദ്ദേഹം മലയോര മേഖലയിലെ സഖാവാണെന്നും, അദ്ദേഹം സാധാരണക്കാരനാണെന്നും നാട്ടിന്‍പുറത്തെ ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നുമാണ് ന്യായീകരണം. വാ വിട്ട വാക്കുകളില്‍ വിവാദമുണ്ടാക്കി പേരെടുത്താണ് എം.എം മണി കേരള രാഷ്ട്രീയത്തില്‍ ഇടം പിടിച്ചതു പോലും. കോണ്‍ഗ്രസുകാരെ വെടിവെച്ചു കൊന്നുവെന്നും, വെട്ടിക്കൊന്നുവെന്നും, തല്ലിക്കൊന്നുവെന്നുമൊക്കെയുള്ള പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പഴയ കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യം ഉയര്‍ന്നു.

അന്നും പക്ഷെ, സി.പി.എം മണിയെ സംരക്ഷിച്ചു. പിന്നീട്, മന്ത്രിയാക്കി. വൈദ്യുതി വകുപ്പും നല്‍കി. വിവാദങ്ങളെല്ലാം വന്നവഴിയേ പോയി. പിന്നീട്, നിയമസഭയിലും പുറത്തും എം.എം മണി തന്റെ വാക് വിലാസങ്ങള്‍ തുടര്‍ന്നു. പ്രതിപക്ഷത്തെ എല്ലാവരെയും മണിയുടെ വാക്കുകള്‍കൊണ്ട് ഫത്സിച്ചു. അങ്ങനെ എം.എം. മണി സി.പിഎമ്മുകാര്‍ക്ക് ആശാനായി. മണിയാശാന്‍. അതായത്, ആശാന്‍ എന്നാല്‍, അറിവുള്ളയാള്‍ എന്നാണ്. പഠിപ്പിച്ചു കൊടുക്കുന്നയാള്‍ എന്നും പറയും. ആശാന്റെ അറിവുകള്‍, ഇത്തരം നാടന്‍ഭാഷയില്‍ പുലഭ്യം പറച്ചിലാണ്. അത് പഠിപ്പിച്ചു കൊടുക്കുന്ന ആളാണ് ആശാനെന്നാണ് സി.പി.എം സൈബര്‍ പോരാളികളുടെ വാഴ്ത്തിപ്പാടല്‍.

രണ്ടു ടേം കേരളം ഭരിക്കുകയും, ദീര്‍ഘകാലം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുകയും, കേരളത്തിലെ ഒട്ടുമുക്കാല്‍ ത്രിതല പഞ്ചായത്തുകളും ഭരിക്കുകയും ചെയ്തിരുന്ന എല്‍.ഡി.എഫിന് ഇപ്പോഴുണ്ടായ തിരിച്ചടി അവര്‍തന്നെ ചോദിച്ചു വാങ്ങിയതാണ്. എന്നിട്ടും, മണിയാശാന്‍ കുറ്റപ്പെടുത്തുകയും, പഴി പറയുകയു ചെയ്യുന്നത് ജനങ്ങളെയാണ്. ജനങ്ങളെ പഴി പറയുന്ന മണിയാശാന്‍ ചിന്തിക്കേണ്ട ഒന്നുണ്ട്, വരാനിരിക്കുന്നത്, നിയമസഭാ തെരഞ്ഞെടുപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രമേ തിരിച്ചടി കിട്ടിയുള്ളൂ എന്ന സമാധാനിക്കാന്‍ വരട്ടെ, നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടിയേക്കും ജനങ്ങളുടെ മറുപടി.

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

CONTENT HIGH LIGHTS; Who is going to “put” Aasha in the upcoming assembly elections?: CPM leader MM Mani says people have shown ungratefulness; Is he in the people’s hearts for losing in the market?

Tags: LDFMM ManiCPM LEADERANWESHANAM NEWSLOCAL SELF GOVERMENT ELECTIONIDUKKI CPMആശാനേ അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് "വെക്കാന്‍" പോകുന്നത് ?ജനങ്ങള്‍ നന്ദികേടു കാണിച്ചുവെന്ന് സി.പി.എം നേതാവ് എം.എം മണിഅങ്ങാടിയില്‍ തോറ്റതിന് ജനങ്ങളുടെ നെഞ്ചത്ത് ?

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies