കെ എസ് യുവിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷിനെ വിമര്‍ശിച്ച് യൂത്ത് കോൺഗ്രസും. കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
” കൊട്ടാരക്കര നഗരസഭയിലെത് കൊടിക്കുന്നിലിന്റെ വിജയം” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്. കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തിയെന്നും യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടുവെന്നും അജു ജോര്‍ജ് പറഞ്ഞു.
എന്തിനാണ് ഇങ്ങനെ പാർട്ടിയെ നശിപ്പിക്കുന്നതെന്ന് അയാള്‍ ചോദിച്ചു. ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നുവെന്നും നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക എന്നും അജു ജോർജ് പറഞ്ഞു.
















