മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രത്യക്ഷ തോൽവിയാണ് പല ഭാഗങ്ങളിലും ഇടതുപക്ഷത്തിന് ഉണ്ടായത്. അയ്യപ്പ സംഗമം ഒന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ജനങ്ങൾ യുഡിഎഫിലാണ് ഇത്തവണ പ്രതീക്ഷ അർപ്പിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണെന്ന് കെ ടി ജലീല്‍.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്.
















