കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. ആളപായങ്ങൾ ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് വിരാജ് പേട്ടയിലേക്ക് തീർത്ഥാടകരുമായ പോയ ബസ് യാത്ര കഴിഞ്ഞു തിരിച്ചു യാത്രക്കാരെ ഇറക്കി ഇരിട്ടിയിലേക്ക് തിരികെ വരുമ്പോഴായിരുന്നു തീ പിടിച്ചത്. അതിനാൽ ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്.
തീ ആളിക്കത്തിയതോടെ ഡ്രൈവറും സഹായിയും ഇറങ്ങി ഓടുകയായിരുന്നു. ബസ് പൂർണ്ണമായും കത്തി നശിച്ചു. ഇരിട്ടിയിൽ നിന്ന് രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും ബസ്സ് പൂർണമായും നശിച്ചിരുന്നു.
















