അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിയായ തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അച്ചു എന്ന് വിളിക്കുന്ന അനന്തുവാണ് തമ്പന്നൂര്‍ പോലീസിന്റെ പിടിയിലായത്. 2025 ഒക്ടോബറില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ബിനു കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്
തമ്പാനൂര്‍ എസ് ഐ മാരായ ബിനു മോഹന്‍, ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, സുദീപ്ത ലാല്‍, തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ശരീരത്ത് ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ടിയാനെ സാഹസികമായാണ് പോലീസ് സംഘം കീഴ്‌പ്പെടുത്തിയത്. കരമന പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ ഇയാള്‍
തിരുവനന്തപുരം സിറ്റിയിലെ പേട്ട ശ്രീകാര്യം വലിയതുറ കരമന പൂജപ്പുര, തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതി ഹാജരാക്കി റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്
















