ഒരു കിടിലൻ ലഡ്ഡു ഉണ്ടാക്കിയാലോ ? അതും വെറും ലഡ്ഡു അല്ല, നല്ല അടിപൊളി ‘അംബാനി ലഡ്ഡു’. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ബദാം
കശുവണ്ടി
പിസ്ത
മഖാന
ഉണക്കമുന്തിരി
ഈന്തപ്പഴം
സൂര്യകാന്തി, മത്തങ്ങാ വിത്തുകൾ, എള്ള്
നെയ്യ്
റവ
തയ്യാറാക്കുന്ന വിധം
ബദാമും കശുവണ്ടിയും പിസ്തയും കത്തി ഉപയോഗിച്ച് നന്നായി അരിഞ്ഞെടുക്കുക. ഇതൊരു ബൌളിലേക്ക് മാറ്റുക. ഒരു ബ്ലെന്‍ഡറിലേക്ക് മഖാന വിത്തുകള്‍ ഇടുക. ഇതും നന്നായി പൊടിച്ചെടുക്കുക. അടുപ്പില്‍ ഒരു പാന്‍ വെച്ച് അതിലേക്ക് നെയ്യൊഴിക്കുക. ഇതിലേക്ക് പൊടിച്ചു വെച്ച മഖാനയും അരിഞ്ഞ ബദാമും കശുവണ്ടിയും പിസ്തയും ഉണക്കമുന്തിരിയും പിന്നെ വിത്തുകളും ഇടുക. ഇളക്കി എടുക്കുക. ഇത് മാറ്റി വയ്ക്കുക. ഈന്തപ്പഴം കുരു കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈന്തപ്പഴം അല്‍പ്പം റവ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഇട്ടു ഇളക്കുക. തണുത്ത ശേഷം ഈ മിശ്രിതം 10-12 ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗവും ഒരു ലഡ്ഡു ആക്കി ഉരുട്ടി എടുക്കാം.
















