Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

10 കോടിയില്‍ തൊട്ട് KSRTC: ടിക്കറ്റ് വരുമാനം സര്‍വ്വകാല റെക്കോര്‍ഡില്‍ 10.77 കോടി, ടിക്കറ്റിതര വരുമാനം 76 ലക്ഷം; ഓടിയോടി ഹൃദയംപൊട്ടി മരിച്ചു വീഴുന്ന ജീവനക്കാരെ മറക്കരുത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 02:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓടിയോടി അങ്ങനെ KSRTC അവരുടെ ചരിത്രപരമായ നേട്ടം കൈവിരിച്ചിരിക്കുകയാണ്. 10 കോടി എന്ന സ്വപ്‌നസമാനമായ നേട്ടത്തില്‍ KSRTC ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും വകുപ്പു മന്ത്രിയുടെയും സന്തോഷത്തില്‍ പങ്കു ചേരുന്നു. ടിക്കറ്റ് വരുമാനം 9,50 കോടി വരെയൊക്കെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, പത്തുകോടിയെന്ന സ്വപ്‌ന സംഖ്യയിലേക്ക് KSRTCയെ പിടിച്ചുയര്‍ത്താന്‍ സാധിച്ചത് ഇപ്പോഴാണ്. നിതാന്ത പരിശ്രമവും, ട്രിപ്പുകള്‍ മുടക്കാതെയും, ജീവനക്കാരെ ചേര്‍ത്തു നിര്‍ത്തിയുമൊക്കെയാണ് KSRTC ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നലെയാണ് ടിക്കറ്റ് വരുമാനത്തില്‍ 10.77 കോടി രൂപ നേടി KSRTC ചരിത്രം സൃഷ്ടിച്ചത്. ടിക്കറ്റിതര വരുമാനം 77 ലക്ഷം രൂപയും ചേര്‍ത്ത് ആകെ വരുമാനം 11.53 കോടി രൂപയാണ്.

ഇനി ഇതിനു താഴേയ്ക്കു പോകാനാവില്ല. കടംപറ#്ഞും, കടത്തിന്റെ കഥകള്‍ കേട്ടും നട്ടംതിരിഞ്ഞ ദിവസങ്ങള്‍ക്കെല്ലാം പതിയെപ്പതിയെ വിട ചൊല്ലാന്‍ പോകുന്നുവെന്ന് പ്രതീക്ഷിക്കാം. പുതിയ വണ്ടികള്‍, യാത്രക്കാരുടെ വര്‍ദ്ധന, ജീവനക്കാരുടെ നല്ല പെരുമാറ്റം, യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കല്‍, ടൂറിസം പദ്ധതിയുമായി സഹകരിക്കല്‍, മികച്ച സേനവ സൗകര്യങ്ങള്‍, KSRTC ജീവനക്കാരുടെ കൃത്യമായ ശമ്പളം ഇവയെല്ലാം കുതിച്ചു ചാട്ടത്തിന് കാരണമായിട്ടുണ്ട്. അപ്പോഴും മറന്നു പോകാന്‍ പാടില്ലാത്തൊരു കാര്യം ജീവനക്കാരുടെ നെട്ടോട്ടമാണ്. അവരുടെ വിശ്രമമില്ലാത്ത ഓട്ടപ്പാച്ചിലിന്റെ ഫലം തന്നെയാണ് ഈ നേട്ടം. ഈ വലിയ നേട്ടത്തിന്റെ ഭാഗമായി KSRTC എംഡി. പ്രമോജ് ശങ്കര്‍ യാത്രക്കാരോടും, വകുപ്പു മന്ത്രിയോടും, ജീവനക്കാരോടും നന്ദി പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

KSRTCചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ). 2025 ഡിസംബര്‍ 15-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി നേടിയത്. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉള്‍പ്പെടെ 11.53 കോടി രൂപയാണ് 15.12.2025 ല്‍ കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം. ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.

ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആര്‍ടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ തുടര്‍ച്ചയായ, അഭിമാനകരമായ മുന്നേറ്റങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന മുഴുവന്‍ ജീവനക്കാരോടും, വിശ്വാസ്യത പുലര്‍ത്തി കെഎസ്ആര്‍ടിസിയോടെപ്പം നില്‍ക്കുന്ന യാത്രക്കാരോടും, പിന്തുണ നല്‍കുന്ന ഓരോരുത്തരോടും കെഎസ്ആര്‍ടിസിയുടെ പേരില്‍ നന്ദി അറിയിക്കുന്നു.

KSRTCയില്‍ കേട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം മിസ്മാനേജ്‌മെന്റാണ്. വരുമാനം കൂടുമ്പോള്‍, രാഷ്ട്രീയ അതിപ്രസരവും, യൂണിയന്റെ അമിത ഇടപെടലുകളും ഉദ്യോഗസ്ഥരുടെ തന്‍പ്രമാണിത്തവും കൊണ്ട് വീണ്ടും വരുമാനം താഴേക്കു കൂപ്പുകുത്തരുത്. ഇപ്പോഴത്തെ സ്ട്രാറ്റജി നിലനിര്‍ത്താനെങ്കിലും സാധിക്കണം. എങ്കില്‍ യാത്രക്കാരും ഓപ്പം നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. KSRTC ജീവനക്കാരെ മാനേജ്‌മെന്റ് വിശ്വാസത്തിലെടുക്കുക എന്നതാണ് പ്രധാനം. യാത്രക്കാരോട് മാന്യമായി ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ഇങ്ങനെയുള്ള മാറ്റങ്ങള്‍ കൂടുതല്‍ കൂടുതല്‍ യാത്രക്കാരെ KSRTCയിലേക്ക് അടുപ്പിക്കാന്‍ ഉപകരിക്കും.

ഗതാഗതമന്ത്രിയുടെ ഇടപെടലുകള്‍ അഭിനന്ദനവും വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. എങ്കിലും വരുമാനം വര്‍ദ്ധിച്ചാല്‍, അത് മന്ത്രിയുടെ നേട്ടം തന്നെയാണെന്ന് പറയാതെ വയ്യ. അദ്ദേഹത്തിന്റെ വരവോടെ, മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ അറിയാനും കഴിയുന്നുണ്ട്. മന്ത്രിയ്‌ക്കൊപ്പം ജീവനക്കാരും നില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ചില കാര്യങ്ങളില്‍ മന്ത്രിക്കുണ്ടായ പോരായ്മകളും പറയാതെ വയ്യ. എങ്കിലും ഒരു കാര്യം മറക്കരുത്. വരുമാനം വര്‍ദ്ധിക്കുന്തോറും ജീവനക്കാര്‍ വിശ്രമമില്ലാത്തവരായി മാറുന്നുണ്ട്. അവരുടെ ആരോഗ്യവും, മരണ നിരക്കും ഭപ്പെടുത്തുന്നുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാരെ കുരുതി കൊടുക്കാതിരിക്കുക എന്ന ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്നു. അല്ലെങ്കില്‍, ഭാവിയില്‍ വരുമാന വര്‍ദ്ധനവിനേക്കാള്‍ മരണ നിരക്കായിരിക്കും വാര്‍ത്തയാവുന്നത്.

അതു മാത്രമല്ല, അവര്‍ക്കു നല്‍കാനുള്ള ആനുകൂല്യങ്ങള്‍ പരിഗണിക്കണം. ഇനിയെങ്കിലും. കാരണം, മൂന്ന് നാല് വര്‍ഷം മുന്‍പ് ശരാശരി വരുമാനം 6 മുതല്‍ 6.50 കോടി വരെ ആയിരുന്നു. അന്ന് പറഞ്ഞിരുന്നത് 7.50 കോടി മുതല്‍ 8 കോടി വരെ കിട്ടിയാല്‍ ലാഭത്തിലാകുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ശരാശരി വരുമാനം 8.70 കോടിയാണ്. എന്നിട്ടും ശംബള പരിഷ്‌കരണവുമില്ല DA യുമില്ല എന്ന പരാതി ഉരുന്നുണ്ട്. ഇതിനു മറുപടി നല്‍കേണ്ടത് വകുപ്പുമന്ത്രി ഗണേഷ്‌കുമാറാണ്. ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കണം ഈ വരുമാന വര്‍ദ്ധനവിനെ ആഘോഷമാെേക്കെണ്ടത്.

 

ReadAlso:

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

വെള്ളാപ്പള്ളി നടേള്‍ മുഖ്യപ്രതിയായ SNDP മൈക്രോ ഫിനാന്‍സ് കേസില്‍ കോതിയുടെ വിമര്‍ശനം; എന്താണ് മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസ് ?

അമേരിക്കന്‍ ‘ചെറിയ കരടി’യുടെ ലൈംഗിക വേട്ടയുടെ ലോകം ?: എപ്സ്റ്റീന്‍ കള്‍ട്ട് ?

CONTENT HIGH LIGHTS; KSRTC nears 10th KDE: Ticket revenue hits all-time record at Rs 10.77 crore, non-ticket revenue at Rs 76 lakh; Can we forget the employees who die of heart attacks while running?

Tags: KSRTC COLLECTION RECORD10 കേടിയില്‍ തൊട്ട് KSRTCടിക്കറ്റ് വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ 10.77 കോടിടിക്കറ്റിതര വരുമാനം 76 ലക്ഷംഓടിയോടി ഹൃദയംപൊട്ടി മരിച്ചു വീഴുന്ന ജീവനക്കാരെ മറക്കരുത് ?KSRTCKSRTC MINISTER GANESH KUMARANWESHANAM NEWSKSRTC MD PRAMOJ SANKAR

Latest News

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി; 7 പേർ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

ആഗോള വിഷയങ്ങൾ ചർച്ചയാകും; ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി

വീണയുടെ കേസ് വീണ നടത്തട്ടെ; പിണറായിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സി.പി.ഐ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies