പാലക്കാട് പെട്രോള്‍ വാങ്ങാനെത്തിയ മൂന്നംഗസംഘം പെട്രോള്‍ പമ്പിന് തീവെയ്ക്കാന്‍ ശ്രമിച്ചു. വാണിയംകുളത്തെ പെട്രോള്‍ പമ്പിലാണ് സംഭവം.
ഓട്ടോറിക്ഷയിൽ എത്തിയ സംഘം പെട്രോൾ കുപ്പിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കുപ്പി ഇവരുടെ കൈയിൽ ഇല്ലായിരുന്നു. തുടർന്ന് അടുത്തുള്ള സ്ഥലങ്ങളിൽ എല്ലാം കുപ്പി അന്വേഷിച്ചെക്കിലും അത് കിട്ടിയില്ല. ഇതോടെ ഓട്ടോയിലുണ്ടായിരുന്ന കാനില്‍ പെട്രോള്‍ വാങ്ങി.
തുടർന്ന് കുപ്പി നല്‍കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയും ബഹളം വെക്കുകയും ചെയ്തു. കൂടാതെ ജീവനക്കാരെ അസഭ്യവും പറഞ്ഞു. ഇതിനിടെ തർക്കം കൂടിയപ്പോൾ കുട്ടത്തിൽ ഒരാൾ കാനില്‍നിന്ന് പെട്രോള്‍ നിലത്തേക്കൊഴിച്ച് തീ കൊളുത്താനായി ശ്രമിച്ചു.
സംഭവത്തിൽ പമ്പ് ജീവനക്കാർ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ചു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
















