Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

വനിതാ ക്രിക്കറ്റിലെ ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2025, 02:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് ആദരവുമായി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക ജനുവരിയിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു.

World champions India make an appearance at the Tata event! 😎💙#CricketTwitter pic.twitter.com/QeMzXwBs2O

— Female Cricket (@imfemalecricket) December 16, 2025

വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ചിത്രത്തില്‍ ടാറ്റ സണ്‍സ് ആന്റ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര എന്നിവരും ഉണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്.

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഐതിഹാസിക മോഡലാണ് ടാറ്റയുടെ സിയേറ. ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത 1991 മുതല്‍ 2000 വരെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന ടാറ്റ സിയേറ 25 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 2025ല്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. ഫീച്ചറുകളിലും ഡിസൈനിലും വന്‍ മാറ്റങ്ങളോടെയാണ് ന്യൂജെന്‍ സിയേറയുടെ വരവ്. രണ്ട് സിയേറകളെ നേരിട്ട് കൂട്ടിയിടിപ്പിക്കുന്ന വിഡിയോയുമായാണ് സിയേറയുടെ സുരക്ഷയെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. പിന്നീട് ഇന്‍ഡോറിലെ നാറ്റ്‌റാക്‌സില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെ 29.9 കീലോമീറ്റര്‍ വരെ ഇന്ധനക്ഷമത നേടിക്കൊണ്ടും സിയേറ ഞെട്ടിച്ചു.

കാബിനിലെ ആഡംബര ഫീച്ചറുകളുടെ കാര്യത്തിലും സിയേറ ഒട്ടും പിന്നിലല്ല. മൂന്ന് ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേകള്‍. ഒന്ന് ഡ്രൈവര്‍ക്കും രണ്ടെണ്ണം ഇന്‍ഫോടെയിന്‍മെന്റിനും. ടാറ്റ കര്‍വില്‍ നിന്നുള്ള 4 സ്‌പോക്ക് സ്റ്റീറിങ് വീല്‍, ടച്ച്‌സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, സോണിക് ഷാഫ്റ്റ് സൗണ്ട്ബാര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ത്യയില്‍ തന്നെ ലഭ്യമായ ഏറ്റവും വലിയ പനോരമിക് സണ്‍ റൂഫ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, പിന്നില്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍, വെന്റിലേറ്റഡ് ആന്റ് ഇലക്ട്രിക്ക് മുന്‍സീറ്റുകള്‍ എന്നിങ്ങനെ പോവുന്നു ഉള്ളിലെ സൗകര്യങ്ങള്‍.

ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ സിയേറയിലുള്ളത്. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി വ്യു ക്യാമറ, ഡ്യുവല്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍, ഇഎസ്പി എന്നിങ്ങനെ പോവുന്നു സുരക്ഷാ ഫീച്ചറുകള്‍. സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകളും സീറ്റ്‌ബെല്‍റ്റ് ആങ്കര്‍ പ്രീടെന്‍ഷനേഴ്‌സും, കുട്ടികള്‍ക്കായി ISOFIX സീറ്റുകളും, ത്രീ പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകളും സുരക്ഷയൊരുക്കുന്നു.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ 108പിഎസ് കരുത്തും പരമാവധി 145എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മാനുവല്‍/ ഡിസിഎ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 160 പിഎസ് കരുത്തും 255എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 116എച്ച്പി കരുത്തും പരമാവധി 280എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 11.49 ലക്ഷം രൂപ മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് ടാറ്റ സിയേറയുടെ എക്‌സ് ഷോറൂം വില.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Tags: ടാറ്റ മോട്ടോഴ്‌സ്സിയേറ എസ്‌യുവിAUTO NEWSautomobileഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies