കാസർകോട് തലപ്പാടിയിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഗുരുതരമായി പരുക്കേറ്റ കാറിലുണ്ടായിരുന്ന ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്നു കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന ഉപ്പള സ്വദേശി സിദ്ധിഖ് ഓടി രക്ഷപെട്ടു.
പരുക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. വാഹനത്തിൽ നിന്ന് ഓടി രക്ഷപെട്ട വ്യക്തിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















