വിദ്യാലയം എന്നു പറഞ്ഞാല്‍ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേ ണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറില്‍ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, ജനപ്രീതി നേടുകയും ചെയ്ത ഗുമസ്ഥന്‍ എന്ന ചിത്രത്തിനു ശേഷം അമല്‍.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം. ഒരു കാംബസ്സിന്റെ എല്ലാ നെഗളിപ്പും കോര്‍ത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറക്ക് ഏറെ ആകര്‍ഷകമായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
മധ്യ തിരുവതാംകൂറിലെ പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ ചിത്രത്തിന്റെ അഭിനേതാക്കളും അണിയാ പ്രവര്‍ത്തകരും പങ്കെടുത്ത , ഒരു ചടങ്ങിലൂടെയായിരുന്നു ട്രയിലര്‍ പ്രകാശന കര്‍മ്മം നടന്നത്. ആഘോഷം ഒരുകാംബസ് ചിത്രമായതിനാല്‍, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ കാംബ സ്സില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്.
ട്രയിലറിലുടനീളം നല്ലൊരു സംഘം ജനപ്രീതി നേടിയ അഭിനേതാക്കളുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. നരേന്‍,വിജയരാഘവന്‍, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ജെയ്‌സ് ജോസ്, ബോബി കുര്യന്‍,ഷാജു ശ്രീധര്‍, പുതുമുഖം റോസ്മിയ എന്നിവര്‍ അക്കൂട്ടത്തിലെ പ്രധാനികളാണ്.
ആട്ടവും, ഇമ്പമാര്‍ന്ന ഗാനങ്ങളും, നര്‍മ്മമുഹൂര്‍ത്തങ്ങള്‍ക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ പിന്‍ബലവുമായി, ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് ട്രയിലര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ക്രിസ്തുമസ്സിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായാണ് ഈ ട്രയിലര്‍ പ്രകാശന കര്‍മ്മം നടന്നിരിക്കുന്നത്. ഗ്ലോബല്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഡോ. ലിസ്സി കെ. ഫെര്‍ണാണ്ടസ്, ഡോ.പ്രിന്‍സ് പോസ്സി’ആസ്ട്രിയ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് ഡോ. ദേവസ്സി കുര്യന്‍, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആര്‍.ജോര്‍ഡി ഗോഡ്വിന്‍ ലൈറ്റ്ഹൗസ് മീഡിയ,
കാംബസ്സിന്റെ പശ്ചാത്തലത്തില്‍ ഫുള്‍ ഫണ്‍ തില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നരേന്‍, ധ്യാന്‍ശ്രീനിവാസന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്,രണ്‍ജി പണിക്കര്‍,ജെയ്‌സ് ജോസ്, ബോബി കുര്യന്‍ റോസ്മിന്‍,, ദിവ്യദര്‍ശന്‍,ഷാജു ശ്രീധര്‍, സുമേഷ് എക്‌സ്ചന്ദ്രന്‍,,മഗ്ബൂര്‍ സല്‍മാന്‍, റുഷിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി കോട്ടയം രമേഷ്, ജോയ് ജോണ്‍ ആന്റെണി, നാസര്‍ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആര്‍ദ്രാ മോഹന്‍ ദിനില്‍ ദാനിയേല്‍, എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം -റോ ജോ തോമസ് .
എഡിറ്റിംഗ് -ഡോണ്‍ മാക്‌സ്.
പശ്ചാത്തല സംഗീതം – ഫോര്‍ മ്യൂസിക്ക്.
കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈന്‍ – ബബിഷാ കെ. രാജേന്ദ്രന്‍
ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍ .
സ്റ്റില്‍സ് – ജയ്‌സണ്‍ ഫോട്ടോ ലാന്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അമല്‍ ദേവ് – കെ.ആര്‍.
പ്രൊജക്റ്റ് – ഡിസൈന്‍ ടെറ്റസ് ജോണ്‍ .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ ‘
പ്രൊഡക ഷന്‍- കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍:
പി.ആര്‍.ഒ വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; The celebration trailer has arrived with the glow of the campus
















