പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിനെതിരായ കേസില്‍ മെറ്റയ്ക്ക് കത്ത് അയച്ച് പൊലീസ്. ഗാനത്തിൽ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ഈ പോസ്റ്റുകൾ ഡിലിറ്റ് ചെയ്യപ്പെട്ടു. പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായാണ് പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചത്.
പാരഡി ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.
അതേസമയം ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി ചേര്‍ത്തത്.
അതേസമയം പാരഡി ഗാനത്തിനെതിരെ സിപിഐഎം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും പരാതി നൽകുക.
















