കർണാടകയിൽ വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്ന് പിഞ്ചുകുഞ്ഞ് കിണറ്റിലേക്ക് വീണ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്.
കുഞ്ഞ് ഉറങ്ങുകയായിരുന്നതിനാൽ തോളിലെടുത്തു കുട്ടിയുടെ ‘അമ്മ വെള്ളം കോരുകയായിരുന്നു. പെട്ടന്ന് അമ്മയുടെ കൈയിൽ നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. ഉടൻ തന്നെ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















