കോഴിക്കോട്: താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികന് ദാരുണാന്ത്യം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവർ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസും കാറും സമീപത്തുണ്ടായിരുന്ന ഒരു മതിലിൽ ഇടിച്ചാണ് നിന്നത്. സത്യന്റെ ഭാര്യ: രജിത. മക്കള്‍: ആര്യ, സൂര്യ, രോഹിത്.
















