പ്രണയിക്കുന്നതൊന്നും തെറ്റല്ല. എന്നാല്‍, പ്രണയത്തിന്റെ പേരില്‍ മറ്റൊരാളുടെ ജീവന്‍ എടുക്കുന്നതാണ് തെറ്റ്. ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നത് മറക്കാനാവില്ല. എന്നാല്‍, പ്രണയം സഫലമാക്കാന്‍ കൊലപാതകങ്ങളും ആത്മഹത്യകളും വരെ നടക്കുന്ന നാടായി മാറിക്കഴിഞ്ഞും നമ്മുടെ രാജ്യം. മാത്രമല്ല, പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലാതെ പോവുകയാണ്. അമ്മമാര്‍ പ്രണയിക്കുന്നു. മക്കള്‍ അച്ച്#റെ പ്രായമുള്ളവരെ പ്രണയിക്കുന്നു. അമ്മയും മകളും ചേര്‍ന്ന് ഒരാളെ പ്രണയിക്കുന്നു. അങ്ങനെ വ്യാത്യസ്ത തരം പ്രണയങ്ങള്‍ വഴിയുണ്ടാകുന്ന കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. തെലങ്കാനയില്‍ ഈ വര്‍ഷം ആദ്യം നടന്ന ഒരു കൊലക്കേസില്‍ പ്രതികളായത് ഒരമ്മയും അവരുടെ മകളും പിന്നെ ഇരുവരുടെയും കോമണ്‍ കാമുകനുമാണ്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൊലപാതക കേസാണിത്.
മേഘാലയയില്‍ നടന്ന വിവാദമായ ‘സോനം ഹണിമൂണ്‍ കൊലപാതക’ മാതൃകയില്‍, മറ്റൊരു കുറ്റകൃത്യത്തെ അവലംബമാക്കിയാണ് പ്രതികള്‍ ഈ കൊലപാതകം ആസൂത്രണം ചെയ്തത്. സമൂഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ബന്ധങ്ങളും ഗൂഢാലോചനയുമാണ് ഈ കേസിനു പിന്നില്‍. സ്വന്തം സുഖവും കാമാസക്തിയും മാത്രം സ്വപ്‌നം കണ്ടു ജീവിച്ച അമ്മയും മകളും കാമുകനും കൂടെ ഇല്ലാതാക്കിയത് പാവം ഒരു മനുഷ്യന്റെ ജീവനാണ്. ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി നടത്തിയ കൊലപാതകം കൊണ്ട് മൂവരും ഇപ്പോള്‍ തെലങ്കാനയിലെ ജയിലില്‍ ഗോതമ്പുണ്ട തിന്നു കഴിയുന്നു.
തെലങ്കാനയിലെ ഒരു ബാങ്ക് മാനേജരായ മുപ്പത്തഞ്ചുകാരന്‍ തിരുമാല്‍ റാവു, അതേ ബാങ്കിലെ ജീവനക്കാരിയും അമ്പതു വയസ്സുകാരിയുമായ സുജാത എന്നിവരായിരുന്നു ഈ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തികുമാല്‍ റാവു വിവാഹിതനായിരുന്നു. സുജാതയ്ക്ക് കല്യാണ പ്രായമെത്തിയ ഒരു മകളുമുണ്ട്. സുജാതയുടെ ബാങ്കില്‍ ജോലിയും തിരുമാല്‍ റാവുവുമായുള്ള അടുപ്പവും ഇരുവരിലും അടുപ്പം കൂട്ടി. സ്വന്തം കുടുംബത്തേക്കാള്‍ കൂടുതല്‍ സുജാതയുമായി അടുക്കാനാണ് തിരുമാല്‍ റാവു ആഗ്രഹിച്ചതും ശ്രമിച്ചതും. വൈകുന്നേരങ്ങളില്‍ ബാങ്ക് സമയം കഴിഞ്ഞാലും ഇരുവരും മണിക്കൂരുകളോളം ബാങ്കില്‍ ചെലവഴിക്കും. കുടുംബ കാര്യങ്ങളും, മറ്റു കാര്യങ്ങളും സംസാരിക്കും. ഈ ബന്ധം പിന്നീട്, ശാരീരിക ബന്ധത്തിലേക്കും ഇരുവരെയും കൊണ്ടെത്തിച്ചു.
തമ്മില്‍ കാണാതിരിക്കാനോ, പിരിയാനോ കഴിയാത്ത വിധം അടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. അതോടെ തിരുമാല്‍ റാവു തന്റെ കുടുംബത്തെ കുറിച്ചുള്ള ചിന്ത പോലും ഒഴിവാക്കാന്‍ തുടങ്ങി. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സുജാതയ്ക്ക്
ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. സുജാതയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. കിടപ്പിലാകുമോ എന്ന സ്ഥിതിയിലെത്തിയപ്പോള്‍ ബാങ്ക്‌ജോലി പോകാതിരിക്കാന്‍ തന്റെ ഇരുപത്തിമൂന്നു വയസ്സുകാരിയായ മകള്‍ ഐശ്വര്യയെ അവര്‍ ബാങ്കിലേക്ക് അയച്ചു. അമ്മയ്ക്ക് വരാനാകാത്ത വിധം ശാരീരിക പ്രശ്‌നമുണ്ടെന്ന് തിരുമാല്‍ റാവുവിനോട് ഐശ്വര്യ പറഞ്ഞു. ആകെ വിഷമം ഉണ്ടായെങ്കിലും, തിരുമാല്‍ രാവുവിന് ഐശ്വര്യ ഒരു ആശ്വാസമായി തോന്നി.
ക്രമേണ തിരുമാല്‍ റാവും സുജാത്യെ മറന്നു. ഐശ്വര്യയുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി. ബാങ്കിലെ ജോലിയും തിരുമാല്‍ റാവുവുമായുള്ള അടുപ്പവും ഐശ്വര്യയും ആസ്വദിച്ചു. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയും ചെയ്തു. അപ്പോഴും തിരുമാല്‍ റാവുവും സുജാതയും തമ്മിലുള്ള ബന്ധത്തിന് യാതൊരു കുഴപ്പവും തട്ടിയിരുന്നില്ല. അമ്മയും മകളും തന്നെ പ്രണയിക്കുന്നുവെന്ന് തിരുമാല്‍ റാവുവിനു മാത്രമേ അറിയൂ. മകള്‍ക്കോ, അമ്മയ്‌ക്കോ പരസ്പരം ഇക്കാര്യങ്ങള്‍ അറിയാനും പാടില്ലായിരുന്നു. തിരുമാല്‍റാവു ഐശ്വര്യയുമായും ബാങ്കില്‍വെച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. വിചിത്രമായ ഒരു പ്രണയകഥയാണ് ആ ബാങ്കില്‍ നടന്നു കൊണ്ടിരുന്നത്. അമ്മയും മകളും ഒരേ വ്യക്തിയെ പ്രണയിക്കുന്ന ഒരവസ്ഥ.
തിരുമാല്‍ റാവുവിന് രണ്ടുപേരെയും ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥ. പതിയെ സുജാതയ്ക്ക് എന്തൊക്കെയോ പന്തികേടുകള്‍ തിരുമാല്‍റാവുവിന്റെയും മകളുടെയും ഇടപെടലില്‍ തോന്നി. ഇരുവര്‍ക്കുമിടയില്‍ പ്രണം ഉണ്ടെന്ന് ബോധ്യം വന്നതോടെ സുജാതയ്ക്ക് ഭയമായി തുടങ്ങി. തന്റെ കാമുകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് സ്വന്തം മകള്‍ തന്നെയാണെന്ന് ഉറപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് തോന്നി. സുജാതയ്ക്ക് മകളോട് അസൂയ തോന്നിത്തുടങ്ങി. മകളെ തിരുമാല്‍ റാവുവില്‍ നിന്നും അകറ്റാന്‍ വേണ്ടി സുജാത ഐശ്വര്യയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഐശ്വര്യയ്ക്ക് ബാങ്ക് മാനേജറുമായുള്ള ബന്ധത്തെക്കുറിച്ച് വരനായ തേജേശ്വറിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സുജാത അതെല്ലാം കഥകള്‍ മാത്രമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
അങ്ങനെ 2025 ഫെബ്രുവരിയില്‍ തേജേശ്വറും ഐശ്വര്യയും വിവാഹിതരായി. മകളുടെ വിവാഹം കഴിഞ്ഞാല്‍ മാനേജരെ തനിക്ക് മാത്രമായി ലഭിക്കുമെന്ന് സുജാത കണക്കുകൂട്ടി. എന്നാല്‍ വിവാഹശേഷം തിരുമാല്‍ റാവു സുജാതയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു ചെയ്തത്. തനിക്ക് ഐശ്വര്യയെയാണ് വേണ്ടതെന്ന് തുറന്നു പറയുകയും ചെയ്തതോടെ സുജാത പ്രണയ നൈരാശ്യത്തിലായി. അതിനിടയില്‍ മൂവര്‍ക്കും പരസ്പരം കാര്യങ്ങള്‍ മനസ്സിലാവുകയും ചെയ്തു. തമ്മില്‍ പിരിയാന്‍ കഴിയാത്ത സ്ഥിതിയിലണ് കാര്യങ്ങളുടെ കിടപ്പെന്ന് മനസ്സിലായി. ഒടുവില്‍, സുജാതയും ഐശ്വര്യയും തിരുമാല്‍ റാവുവും ചേര്‍ന്ന് നാടുവിട്ടുപോയി ഒരുമിച്ച് ജീവിക്കാന്‍ ധാരണയായി. എന്നാല്‍, മൂന്നുപേര്‍ക്കും ഒരുമിച്ച് ജീവിക്കുന്നതിന് ഐശ്വര്യയുടെ ഭര്‍ത്താവായ തേജേശ്വര്‍ ഒരു തടസ്സമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
തേജേശ്വറിനെ ഒഴിവാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള പ്ലാനുകള്‍ മൂവരും ചേര്‍ന്ന് ആലോചിച്ചു. അങ്ങെയാണ് മേഘാലയയില്‍ നടന്ന സോനം കൊലപാതക കേസ് മാതൃകയാക്കാന്‍ തീരുമാനിച്ചത്. തേജേശ്വറിനെ കൊലപ്പെടുത്തി ശേഷം, അയാള്‍ നാടുവിട്ടുപോയതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. ബാങ്കില്‍ വായ്പ ആവശ്യപ്പെട്ട് വന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ചിലരെ പണം നല്‍കി കൊലപാതക ക്വട്ടേഷന്‍ നല്‍കി. തേജേശ്വറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഐശ്വര്യ ഭര്‍ത്താവിന്റെ ബൈക്കില്‍ രഹസ്യമായി ഒരു ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചു. ജൂണ്‍ 17-ാം തീയതി അവര്‍ പ്ലാന്‍ ചെയ്തതു പോലെ തേജേശ്വറിനെ ആരും അറിയാതെ കൊലപ്പെടുത്തി. തേജേശ്വര്‍ ഓഫീസ് ആവശ്യത്തിന് പോകവെ ഒരു വിജനമായ സ്ഥലത്തുവെച്ച് വാടകക്കൊലയാളികള്‍ ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യ നാടകം കളിച്ചെങ്കിലും, തേജേശ്വറിന്റെ കുടുംബത്തിന് ഐശ്വര്യയില്‍ സംശയമുണ്ടായിരുന്നു. തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തുകയും, കൈയിലെ ടാറ്റൂ വഴി ആളെ തിരിച്ചറിയുകയും ചെയ്തതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഐശ്വര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, വിവാഹശേഷം മാത്രം രണ്ടായിരത്തോളം തവണ ഇവര്‍ ബാങ്ക് മാനേജരുമായി വീഡിയോ കോള്‍ ചെയ്തതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയും മകളും മാനേജരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ചുരുളഴിയുകയായിരുന്നു. സ്വന്തം ഇംഗിതത്തിന് വേണ്ടി നിരപരാധിയായ ഒരു യുവാവിനെ ഇല്ലാതാക്കിയ ഈ സംഭവം സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കാമുകനൊപ്പം ജീവിക്കാന്‍ അമ്മയും മകളും അളവറ്റ് ആഗ്രഹിച്ചതും നിയമത്തിനും സമൂഹത്തിനും ദൈവത്തിനും നിരക്കാത്തത് ചിന്തിക്കുകയും ചെയ്തു എന്നതും ഈ കേസിന്റെ വിജയത്തിനു കാരണമായി.
CONTENT HIGH LIGHTS; Mother and daughter share a lover: An inseparable bond; They kill him who prevented the three from living together; Is this also true of mothers and daughters?
















