ന്യൂഡൽഹിയിൽ കുട്ടികളെ പഠിപ്പിക്കാനായി എത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി യുവാവ്. മനീഷ് തിവാരി എന്നയാളാണ് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രംഗത്തെത്തിയത്.
പരാതിക്കാരനായ മനീഷ് തിവാരി കൂലിപ്പണിക്കാരനാണ്. തന്റെ രണ്ട് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ ശുഭംകുമാര്‍ മെഹ്തയ്‌ക്കൊപ്പമാണ് ഭാര്യ റോഷ്‌നി റാണി ഒളിച്ചോടിയതെന്നാണ് ഇയാളുടെ പരാതി. രണ്ടുകുട്ടികളെയും തന്നെയും ഉപേക്ഷിച്ചാണ് ഭാര്യ വീടുവിട്ടതെന്നും ഇനി അവരെ തനിക്കുവേണ്ടെന്നും യുവാവ് പറഞ്ഞു. ഭാര്യയും കാമുകനും ഒരുമിച്ചുള്ള ചില ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
സംഭവം വിശദീകരിച്ചുള്ള മനീഷ് തിവാരിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടെന്നും പെട്ടെന്നൊരുദിവസം ഭാര്യയെ കാണാതായതോടെ താന്‍ ഞെട്ടിപ്പോയെന്നും അപ്പോഴാണ് അയാളും തന്റെ ഭാര്യയായും തമ്മിൽ ഉള്ള ബന്ധം താൻ അറിയുന്നതെന്നും മനീഷ് തിവാരി വിശദികരിച്ചു.
















