Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

വിവാഹത്തിന് മുന്‍പേ അമ്മായിഅമ്മയും മരുമകനും തമ്മിലുള്ള ബന്ധം അതിരുകള്‍ ലംഘിച്ചു: ആ വീടിനുള്ളില്‍ നടന്നത് അവിഹിതമായ പലതുമായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 19, 2025, 04:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന ഗ്രാമം. കൃഷിയും കാര്യങ്ങളുമായി ശാന്തമായി ജീവിക്കുന്ന മണ്ഡല്‍ എന്ന 54-കാരന്റെ കുടുംബം. ഭാര്യ മധുവിന് 50 വയസ്സ്. അവരുടെ മകള്‍ നേഹയ്ക്ക് 22 വയസ്സും. എട്ട് ഏക്കറോളം വരുന്ന കൃഷിഭൂമിയും മറ്റുമായി സന്തോഷത്തോടെ കഴിഞ്ഞുവരുന്ന ഒരു കുടുംബമായിരുന്നു അത്. നേഹയുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. അടുത്ത ഗ്രാമത്തില്‍ നിന്നാണ് രാജേന്ദര്‍ എന്ന യുവാവിന്റെ ആലോചന വരുന്നത്. 20 ഏക്കറോളം കൃഷിഭൂമിയുള്ള സമ്പന്നമായ കുടുംബം. ആലോചന ഇരു കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടു. 2020 ഓഗസ്റ്റ് 16-ന് വിവാഹം നിശ്ചയിച്ചു.

എന്നാല്‍, ആ വിവാഹനിശ്ചയം രണ്ട് കുടുംബങ്ങളുടെയും തകര്‍ച്ചയുടെ തുടക്കമായിരുന്നു എന്ന് ആരും അറിഞ്ഞില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇതിനിടയില്‍ മരുമകനായി വരാന്‍ പോകുന്ന രാജേന്ദറും നേഹയുടെ അമ്മ മധുവും തമ്മില്‍ ഉടലെടുത്തത് വിചിത്രമായ ഒരു അടുപ്പമായിരുന്നു. മകളെക്കാള്‍ രാജേന്ദര്‍ ശ്രദ്ധിച്ചത് വരാന്‍ പോകുന്ന അമ്മായിഅമ്മയെയായിരുന്നു. മധുവാകട്ടെ, സ്വന്തം മകളുടെ ഭാവി വരനെ പ്രണയിതാവായും കണ്ടുതുടങ്ങി. വിവാഹത്തിന് കൃത്യം ഒരു മാസം മുന്‍പ്, തുണിത്തരങ്ങളും മറ്റും എടുക്കാനായി രാജേന്ദറും വീട്ടുകാരും മധുവിന്റെ വീട്ടിലെത്തി.

ഷോപ്പിംഗിനായി എല്ലാവരും പുറപ്പെടാന്‍ ഒരുങ്ങി. എന്നാല്‍, തനിക്ക് കടുത്ത വയറുവേദനയാണെന്നും അതിനാല്‍ വരുന്നില്ലെന്നും മധു കള്ളം പറഞ്ഞു. മറ്റുള്ളവര്‍ പോയിക്കോളാന്‍ അവര്‍ നിര്‍ബന്ധിച്ചു. മധുവിന്റെ മൂന്ന് കാറുകളിലായി ബന്ധുക്കള്‍ ഷോപ്പിംഗിന് പോയി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, പഴ്‌സും ഫോണും എടുക്കാന്‍ മറന്നെന്നും പറഞ്ഞ് രാജേന്ദര്‍ കാര്‍ തിരിച്ചുവിട്ടു. അയാള്‍ നേരെ എത്തിയത് മധുവിന്റെ അടുത്തേക്കായിരുന്നു. വിജനമായ ആ വീട്ടില്‍ വെച്ച്, വിവാഹത്തിന് മുന്‍പേ അമ്മായിഅമ്മയും മരുമകനും തമ്മിലുള്ള ബന്ധം അതിരുകള്‍ ലംഘിച്ചു. ഒടുവില്‍ 2020 ഓഗസ്റ്റ് 16-ന് രാജേന്ദര്‍ നേഹയെ താലിചാര്‍ത്തി.

പക്ഷെ, വിധിയുടെ തിരക്കഥ മറ്റൊന്നായിരുന്നു. വിവാഹശേഷം മധു ഒരു പുതിയ ആവശ്യവുമായി മുന്നോട്ടുവന്നു. മകള്‍ക്ക് വീടുവിട്ടുനില്‍ക്കാന്‍ വിഷമമാണെന്നും, അതിനാല്‍ മരുമകനും മകളും മൂന്നുമാസം തങ്ങളുടെ വീട്ടില്‍ വന്നുനില്‍ക്കണമെന്നും മധു വാശിപിടിച്ചു. രാജേന്ദറിന് അത് സമ്മതമായിരുന്നു. അങ്ങനെ അവര്‍ മധുവിന്റെ വീട്ടില്‍ താമസമായി. എന്നാല്‍ ആ വീടിനുള്ളില്‍ നടന്നത് അവിഹിതമായ പലതുമായിരുന്നു. മധുവിന്റെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് മണ്ഡലിന് സംശയം തോന്നിത്തുടങ്ങിയിരുന്നു. സ്വന്തം ഭര്‍ത്താവുമായി അടുത്തിടപഴകുന്നതില്‍ നിന്ന് അമ്മ തന്നെ വിലക്കുന്നതും, ഇരുവരും തമ്മിലുള്ള അമിതമായ അടുപ്പവും നേഹയിലും സംശയത്തിന്റെ വിത്തുകള്‍ പാകി.

ഒടുവില്‍ ആ രാത്രി വന്നെത്തി. എല്ലാവരും ഉറക്കത്തിലായ സമയം. പുലര്‍ച്ചെ നാലുമണിയോടെ ഞെട്ടിയുണര്‍ന്ന നേഹ കണ്ടത് തന്റെ അരികില്‍ ഭര്‍ത്താവില്ലാത്തതാണ്. അവള്‍ അച്ഛന്‍ മണ്ഡലിന്റെ മുറിയില്‍ നോക്കി, അച്ഛന്‍ ഉറക്കത്തിലാണ്. എന്നാല്‍ അമ്മയുടെ മുറിയില്‍ നോക്കിയപ്പോള്‍ അവിടെ അമ്മയുമില്ല. അലമാര തുറന്നുനോക്കിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും അപ്രത്യക്ഷമായിരിക്കുന്നു. ഭര്‍ത്താവും സ്വന്തം അമ്മയും കൂടി ഒളിച്ചോടിയിരിക്കുന്നു എന്ന സത്യം ആ പെണ്‍കുട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് അന്വേഷണങ്ങളുടെ നാളുകളായിരുന്നു. രണ്ടാഴ്ചയോളം ഇരു കുടുംബങ്ങളും ഇവരെ തിരഞ്ഞു.

രാജേന്ദറിന്റെ അച്ഛന്‍, മണ്ഡലിന്റെ വീട്ടിലെത്തി ബഹളം വെച്ചു. മണ്ഡല്‍ അവരെ വിദേശത്തേക്ക് കടത്തിവിട്ടു എന്നായിരുന്നു അവരുടെ ആരോപണം. പോലീസില്‍ പരാതി നല്‍കി. നീണ്ട പത്തുമാസങ്ങള്‍ക്കുശേഷം, 2021 ജൂണ്‍ 10-ന് പോലീസിന് ഒരു തുമ്പ് ലഭിച്ചു. രാജേന്ദര്‍ തന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് എടുത്ത പുതിയ സിം കാര്‍ഡായിരുന്നു അവരെ കുടുക്കിയത്. മുസാഫര്‍നഗറില്‍ നിന്ന് വെറും 19 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നുണ്ടായിരുന്നു. മധുവിന് ഗര്‍ഭലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴായിരുന്നു പോലീസ് അവരെ പിടികൂടിയത്.

പോലീസ് സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ മണ്ഡലിനും നേഹയ്ക്കും നഷ്ടപ്പെട്ടത് അവരുടെ ജീവിതമായിരുന്നു. പോലീസുകാര്‍ ചോദിച്ചു, ‘ഇവരെ തിരികെ വേണോ?. മണ്ഡല്‍ പറഞ്ഞു, ‘ഇങ്ങനെയൊരു ഭാര്യയെ എനിക്കാവശ്യമില്ല.’നേഹ പറഞ്ഞു, ‘സ്വന്തം അമ്മയെക്കൊണ്ട് പോയ ഇവനെ എനിക്ക് ഭര്‍ത്താവായി വേണ്ട.’നിയമനടപടികള്‍ക്ക് ശേഷം മധുവും രാജേന്ദറും ജാമ്യം നേടി. സ്വന്തം കുടുംബത്തെയും മക്കളെയും ഉപേക്ഷിച്ച്, സമൂഹത്തിന് മുന്നില്‍ തലകുനിച്ച് അവര്‍ അവരുടെ വഴിക്ക് പോയി. മുസാഫര്‍നഗറിലെ ആ ഗ്രാമത്തില്‍ ഇന്നും അതൊരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു.

ReadAlso:

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

CONTENT HIGH LIGHTS; The relationship between mother-in-law and son-in-law crossed boundaries even before marriage: Many illicit things happened inside that house.

Tags: MANDALRAJENDHARവിവാഹത്തിന് മുന്‍പേ അമ്മായിഅമ്മയും മരുമകനും തമ്മിലുള്ള ബന്ധം അതിരുകള്‍ ലംഘിച്ചുആ വീടിനുള്ളില്‍ നടന്നത് അവിഹിതമായ പലതുമായിരുന്നുcrimeUTHAR PRADESHANWESHANAM NEWSMadhu

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies