സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 98,400 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയും. സംസ്ഥാനത്ത് സ്വര്‍ണവില 99,280 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വില കൂടിയും കുറഞ്ഞും വരുന്നതാണ് വിപണിയില്‍ കാണുന്നത്. അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി. ഗ്രാമിന് മൂന്ന് രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിനു വില 213 രൂപയായി ഉയർന്നു.
















