ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോർ ബാങ്കിങ് സിസ്റ്റവും അനുബന്ധ ആപ്ലിക്കേഷനുകളും പുതിയ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ബാങ്കിങ് സേവനങ്ങൾക്ക് താൽക്കാലിക തടസ്സം നേരിടുന്നുണ്ട്. 2026 ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 10:00 മണി വരെയാണ് ഈ അപ്ഡേഷൻ പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ബാങ്കിങ് അനുഭവം ഉറപ്പാക്കാനാണ് ഈ നവീകരണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നുള്ള പരാതിയും ഉയരുകയാണ്.















