ബംഗളുരുവിൽ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നുപിടിച്ചത്.
ബെംഗളൂരു ചിക്കബനാവര എജിബിലേഔട്ടിലായിരുന്നു സംഭവം. യുവതി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ജോലി ചെയുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്നു യുവതിയുടെ മുമ്പിൽ വഴി ചോദിക്കാനെന്ന വ്യാചേന പ്രതി വന്നത്. സമീപത്തെ ഒരു ബസ് സ്റ്റോപ്പിലേക്കുള്ള വഴിയാണ് ഇയാൾ തിരക്കിയത്.
തുടർന്ന് യുവതി വഴി പറഞ്ഞ് കൊടുക്കുന്നതിനിടയിൽ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചു നാട്ടുകാർ ശ്രദ്ധിക്കുന്നെന്ന് മനസിലായതോടെ പ്രതി ബൈക്കിൽ കയറി രക്ഷപെട്ടു. ബഹളംകേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
















