കണ്ണൂർ തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റായ കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ വൻ തീപിടിത്തം. തലശ്ശേരി, മാഹി, പാനൂർ ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
കെട്ടിടത്തിൽ തീ കത്തുന്നത് കണ്ട തൊഴിലാളികൾ എല്ലാം പുറത്തേക്ക് ഓടിയതിനാൽ ആളപായങ്ങളൊന്നുമില്ല. റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടെന്നാണ് സൂചന.
തീ കത്തിയതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ദേശീയപാത 66ൽനിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് ഈ യൂണിറ്റ് സ്ഥിതി ചെയുന്നത്.
















