ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
ഡിസംബർ 29-നാണ് ഈ നിർണ്ണായക ചർച്ച നടക്കുകയെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ചും ആ ഭീഷണിക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നെതന്യാഹു ട്രംപിനെ ധരിപ്പിക്കും.
ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉത്പാദനം വർധിപ്പിക്കുന്നതിൽ നടപടികൾ കൈകൊള്ളുന്നത് ഇസ്രേയൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്.
തുടർന്ന് പദ്ധതിയെക്കുറിച്ച് ട്രംപിനെ അറിയിക്കാനും ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.
















