മാങ്ങ ഐസ്ക്രീം ഇനി ആർക്കും ഉണ്ടാക്കാം. പാലും പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ഇല്ലാതെ കൊതിയൂറും ഐസ്ക്രീം. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക.3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.
















