തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനുള്ളിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ബിജെപി പ്രവർത്തകർ ഗണഗീതം ആലപിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗൺസിലർമാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആർഎസ്എസ് ശാഖയിൽ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവർത്തകർ ആലപിച്ചത്. എൽഡിഎഫ് കൗൺസിലർമാരുൾപ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.
















