മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഐഎം-മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്. പട്ടാമ്പി റോഡിലെ സിപിഐഎം ഓഫീസിനും കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ്. സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായെന്ന് പ്രവർത്തകർ ആരോപിച്ചു. തുടർന്നാണ് സിപിഐഎം പ്രവർത്തകർ സംഘടിച്ച് എത്തി ലീഗ് ഓഫീസ് തകർത്തത്.
















