മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് സമൂഹമാധ്യമത്തിൽ പരസ്യം ചെയ്ത ഇന്ത്യക്കാരൻ പിടിയിൽ. 29 വയസുകാരനായ ഇന്ത്യൻ പൗരനെ അറസ്റ്റു ചെയ്തെന്ന് സ്ഥിരീകരിച്ച യുകെ നാഷനൽ ക്രൈം ഏജൻസി (എൻസിഎ) എന്നാൽ ഇയാളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
എൻസിഎയും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്രക്കുകളിൽ അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയ്ക്ക് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
















