മലപ്പുറം: മലപ്പുറത്ത് ഭൂചലനമെന്ന് സംശയം. കോട്ടയ്ക്കൽ മേഖലയിൽ ചൊവ്വാഴ്ച രാത്രി 11.15 ഓടെ അസാധാരണ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി.
ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപറമ്പ്, എടരിക്കോട്, കാക്കത്തടം, ചീനംപുത്തൂര്, അരിച്ചോൾ തുടങ്ങിയ ഭാഗങ്ങളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്നും നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകൾ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.
















