ജയ്‌പൂരിലെ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോട് സാന്‍റയുടെ വേഷം ധരിക്കാൻ നിർബന്ധിക്കരുതെന്ന് നിർദേശം നൽകി രാജസ്ഥാനിലെ ശ്രീഗംഗാനഗർ വിദ്യാഭ്യാസ ഡിപ്പാർട്മെന്‍റ. ഇതുസംബഡിച്ചു ഏതെകിലും കുട്ടികളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നാണ് 22ന് അഡീഷണൽ ജില്ലാ വിദ്യഭ്യാസ ഓഫിസർ അശോക് വദ്വ ഉത്തരവിട്ടിരിക്കുന്നത്.
ക്രിസ്മസ് പോലുള്ള പരിപാടികളിൽ പങ്കെടുക്കാനോ മറ്റു കാര്യങ്ങൾക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും സമ്മർദ്ദം നൽകരുതെന്നും കുട്ടികളുടെ ഇഷ്ടപ്രകാരം മാത്രമേ പരുപാടിയിൽ പങ്കെടുക്കാവു എന്ന് അദ്ദേഹം ഉത്തരവിട്ടു. എന്തെകിലും ഇത് സംബഡിച്ചു പരാതി കിട്ടിയാൽ സ്കൂൾ മാനേജ്മെന്റിനെതിരായി ആകും പരാതി എടുക്കുക എന്നും അദ്ദേഹം അറിയിച്ചു
















