കേരളത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്കും പോലും ആക്രമണം നടത്തുന്നവർ സംഘപരിവാറാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.‘ ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ബൈബിൾ വാക്യം നന്മയെ കുറിക്കുന്നു. ലോകത്തിനാകെ വെളിച്ചം പകരുന്ന ആ സന്ദേശത്തിന്റെ പ്രഭ കെടുത്തുംവിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയാണ്.
മധ്യപ്രദേശ്, യുപി, കർണാടക, ഛത്തീസ്ഗഡ്, ഒഡീഷ, ഹരിയാന, ബിഹാർ, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണം നടത്തുന്നതിന്റെ വാർത്തകൾ വന്നു. സംഘപരിവാറാണ് എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കിെയന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
















