ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അധ്യാപകനെ വെടിവച്ചു കൊലപ്പെടുത്തി. ക്യാംപസിനകത്ത് വച്ച് ഇന്നലെ രാത്രിയാണ് സംഭവം.
സഹ അധ്യാപകരോടൊപ്പം ക്യാംപസില്‍ നടക്കാനിറങ്ങിയപ്പോഴാണ് കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ റാവു ഡാനിഷ് അലിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ എത്തി തലയ്ക്ക് വെടിവച്ചത്.
രണ്ട് പേരും ചേര്‍ന്ന് മൂന്ന് തവണ അധ്യാപകന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
















