മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവി 2026-ലെ ‘ഇന്ത്യൻ കാർ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. മഹീന്ദ്ര എക്സ് ഇവി 9 ഇ, സ്കോഡ കൈലാഖ്, എന്നിവയാണ് തൊട്ടു പിന്നിൽ.
ഇന്ത്യയിലെ പ്രധാന ഓട്ടമൊബൈൽ ജേണലിസ്റ്റുകൾ അടങ്ങുന്ന ജൂറിയാണ് വിക്ടോറിസിനെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന റെക്കോഡ് കൂടി കുറിച്ചാണ് വിക്ടോറിസ് വിപണിയിലെത്തിയത്. വിക്ടോറിസിന്റെ ഹൈബ്രിഡ് മോഡലിനാണ് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളത്.
103എച്ച്പി, 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 89എച്ച്പി, 1.5 ലീറ്റര്‍ പെട്രോള്‍- സിഎന്‍ജി, 116എച്ച്പി, 1.5-ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് മാരുതി വിക്ടോറിസിലുള്ളത്. ഗ്രാന്‍ഡ് വിറ്റാരക്കും ഹൈറൈഡറിനുമുള്ള എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിക്ടോറിസിലും ഉണ്ട്. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ സ്‌ട്രോങ് ഹൈബ്രിഡില്‍ ഇ-സിവിടി, മൈല്‍ഡ് ഹൈബ്രിഡില്‍ 5സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഉയര്‍ന്ന മൈല്‍ഡ് ഹൈബ്രിഡ് ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്.
ഇതുകൂടാതെ ഗ്രീൻ കാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് മഹീന്ദ്ര എക്സ് ഇവി 9 ഇയെയും പ്രീമിയം കാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് വോക്സ് വാഗൺ ഗോൾഫ് ജിടിഐ യെയാണ്.
















