അടൂരിൽ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. റീനാ സാമുവൽ ആദ്യ മൂന്നുവർഷം അടൂർ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനൽകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവർ നടത്തിയ ചർച്ചയിലൂടെയാണ് തർക്കം പരിഹരിച്ചത്. നേരത്തെ റീന സാമുവേൽ രാജി ഭീഷണി മുഴക്കിയിരുന്നു. പദവി വീതം വെക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രതിഷേധം. താൻ സീനിയർ എന്നും, വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കി.
അതേസമയം പത്തനംതിട്ട നഗരസഭയിൽ ആദ്യത്തെ രണ്ടുവർഷം സിന്ധു അനിൽ നഗരസഭ അധ്യക്ഷയാകും.മൂന്നാമത്തെ വർഷം ഗീത സുരേഷ് അധ്യക്ഷപദത്തിൽ എത്തും. അവസാന രണ്ട് വർഷം അംബികാ വേണു അധ്യക്ഷയാകും. തിരുവല്ല നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വർഷം നഗരസഭ അധ്യക്ഷയാകും. അവസാന ഒരു വർഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയൻ അധ്യക്ഷസ്ഥാനത്തേക്ക് വരും. പന്തളം നഗരസഭയിൽ സിപിഐഎമ്മിലെ എം ആർ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും. സിപിഐയുടെ കെ മണിക്കുട്ടൻ വൈസ് ചെയർമാൻ ആകും.
Story Highlights : reena samuel will compete as udf mayor adoor
















