തട്ടിപ്പില്‍ പെട്ടവരെല്ലാം പെട്ടു. ഇനി ആരും പെടാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഈ മുന്നറിയിപ്പോടെയേ വിഷയത്തിലേക്ക് കടക്കാനാവൂ. ഇതൊരു തട്ടിപ്പിന്റെ വാര്‍ത്തയാണ്. അതും ന്യൂജെന്‍ തട്ടിപ്പിന്റെ വാര്‍ത്ത. ഫ്രീയായിട്ട് കല്യാണം നടത്തി തരും എന്നു കേട്ടാല്‍ ആരും വീണു പോകും. കാരണം, കല്യാണം എന്നത്, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തവും വലിയ ചിലവേറിയതുമായ ഒരു സംഭവമാണ്. അപ്പോള്‍ ചിലവില്ലാതെ, കല്യാണം കഴിക്കാന്‍ പറ്റിയാല്‍ അതിലും വലിയ നേട്ടം വേറെന്താണ്. കൂടാതെ, അതിനോടൊപ്പം ലഭിക്കുന്ന സമ്മാനങ്ങള്‍ വേറെയും. ഇങ്ങനെ ചിന്തിച്ചവരാണ് തട്ടിപ്പിന്റെ പ്രധാന ഇരകള്‍. കല്യാണവും സ്വപ്‌നം കണ്ട് ലോട്ടറി എടുത്തവരുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. എങ്കിലും, തട്ടിപ്പുകാര്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നത് വ്യക്തമാണ്.
നിങ്ങള്‍ക്ക് ഫ്രീ ആയിട്ട് കല്യാണം കഴിക്കണോ എങ്കില്‍ ‘ഇവന്റ് ബി’. ഇതാണ് സോഷ്യല്‍ മീഡിയയിലൊക്കെ നല്‍കിയിരുന്ന പരസ്യം. ഇതരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. മലബാര്‍ ഭാഗത്തൊക്കെ നിരവധി കല്യണങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊടുത്ത കമ്പനി കൂടിയാണിത്. വെഡ്ഡിംഗ് ഫംഗ്ഷന്‍, ബ്രൈഡ്-ഗ്രൂം പാര്‍ട്ടീസ്, ബര്‍ത്ത് ഡേ പാര്‍ട്ടീസ്, പാലുകാച്ചല്‍ ചടങ്ങ്, നിക്കാഹ് സെറിമണി, കോളജ് പാര്‍ട്ടീസ് എന്നിവയാണ് പ്രധാന പരിപാടികള്‍. ഈ അടുത്ത് മണവാളന്റെ കല്യാണം ഏറ്റെടുത്തു നടത്തിയത് ഈ കമ്പനിയായിരുന്നു. മാത്രമല്ല, റാഷിദ് അലി ബാവ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറിന്റെയും കല്യാണം നടത്തിയിട്ടുണ്ട്. മാത്രമല്ല, ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പ്രൊഫൈലില്‍ നിരവധി കല്യാണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കാണാനും പറ്റും. ഇതെല്ലാം പുതിയ തട്ടിപ്പിന് വളമായെന്നു വേണം മനസ്സിലാക്കാന്‍.
ഇവര്‍ ഒരു പുതിയ പ്രോജക്ട് ലോഞ്ച് ചെയ്തു. അതാണ് ഫ്രീ ആയിട്ട് കല്യാണം നടത്തിക്കൊടുക്കല്‍. അതിന് ഒരു മെഗാ കോണ്‍സ്റ്റ് നടത്തുന്നു. 99 രൂപയുടെ ലോട്ടറി എടുക്കണം. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 ലക്ഷംരൂപയുടെ ഒരു കല്യാണ പാക്കേജാണ്. വെറും 99 രൂപ മുടക്കി ലോട്ടറി എടുത്താല്‍ കല്യാണം പൊടിപൊടിക്കും. ഡെക്കറേഷന്‍, കാറ്ററിംഗ്, മേക്കപ്പ്, ഫോട്ടോഗ്രഫി, പ്രിമിയം കാര്‍, അങ്ങനെയെല്ലാം ഫ്രീ ആയി ചെയ്തു കൊടുക്കും. രണ്ടാമത്തെ സമ്മാനം ഫ്രീ എന്‍ഗേജ്‌മെന്റ്. 5 ലക്ഷം രൂപ വിലയുള്ള എല്ലാ സംവിധാനങ്ങളും ുണ്ട്. മൂന്നാം സമ്മാനം മൂന്നു ലക്ഷം രൂപ വിലയുള്ള ബര്‍ത്ത്‌ഡേ പാക്കേജ്. കേക്കു മുതല്‍ ഹാപ്പി ബര്‍ത്ത ഡേ പാട്ട് കോറസ് വരെ ഉണ്ടാകും. ഇതോടൊപ്പം ഐ ഫോണ്‍ കൂടെയുണ്ട്.
മറ്റു സമ്മാനങ്ങള്‍ ഇങ്ങനെയാണ്. 25,000 രൂപ വെച്ച് നാലു പേര്‍ക്ക്, 15,000 രൂപ വെച്ച് ആരു പേര്‍ക്കും, 10,000 രൂപവെച്ച് എട്ടു പേര്‍ക്കും, 5000 രൂപ വെച്ച് പത്തു പേര്‍ക്കും ലഭിക്കുമെന്നുമായിരുന്നു അനൗണ്‍സ്‌മെന്റ്. സെപ്തംബര്‍ 30നാണ് ലോട്ടറി നറുക്കെടുപ്പും വിന്നേഴ്‌സിനെയും പ്രഖ്യാപിക്കുമെന്ന് പറഞ്ഞത്. എന്നാല്‍, സെപ്തംബറും കഴിഞ്ഞ് 2025 അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി ആകുമ്പോള്‍ ഇവന്‍ഫ് ബിയുടെ പൊടിപോലുമില്ല കണ്ു പിടിക്കാന്‍. ലോട്ടറിയ അടിച്ച്, കല്യാണം ഗംഭീരമാക്കാന്‍ കാത്തിരുന്നവര്‍ ഇപ്പോഴും കാത്തിരിക്കുകയണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇവന്റ് ബിയുടെ പരസ്യങ്ങളും ലോട്ടറി കച്ചവടവുമെല്ലാം നടന്നത്.
ഇപ്പോള്‍ ഇവന്റ് ബിയുടെ അക്കൗണ്ടുപോലും ഇന്‍സ്റ്റ ഗ്രാമില്‍ ഇല്ല. പോയവര്‍ക്ക് പോയത് വെറും 99 രൂപ മാത്രമാണെന്ന് കരുതാന്‍ വയ്യ. കാരണം, ലോട്ടറി വില ഇത്രയും ചെറിയ തുക ആയതിനാല്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ഒരാള്‍തന്നെ വാങ്ങാന്‍ സാധ്യതയുണ്ട്. അപ്പോള്‍ തട്ടിപ്പുകാര്‍ക്ക് കോടികള്‍ കിട്ടിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫ്രീ കല്യാണം തരപ്പെടുത്താന്‍ ലോട്്ടറിയ എടുത്തവര്‍ നാണക്കേടു ഭയന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടില്ല എന്നാണറിയുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയിലെ വിരുതന്‍മാര്‍ ഈ തട്ടിപ്പ് ഇവന്റ് ബി കമ്പനിക്കെതിരേ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഇവന്റ് ബിയുടെ ലോട്ടറി തട്ടിപ്പും, ഫ്രീ കല്യാണ തട്ടിപ്പും പുറംലോകമറിയുന്നത്.
CONTENT HIGH LIGHTS; All those who registered for the ‘free wedding’ were wiped out: ‘Grooms’ who were in the app after ‘Event B’ sank after collecting money; Where are those who sold illegal lottery tickets for Rs. 99?
















