തൃശൂർ ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ടി.ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. 24 വാർഡുള്ള പഞ്ചായത്തിൽ 12 വീതം സീറ്റുകളാണ് യുഡിഎഫും എൽഡിഎഫും നേടിയിരുന്നത്.
സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച 16-ാം വാർഡ് അംഗം രാമചന്ദ്രന്റെ വോട്ട് യുഡിഎഫിന് ലഭിച്ചതോടെയാണ് യുഡിഎഫ് വിജയിച്ചത്. വോട്ട് അറിയാതെ മാറി തന്നതാണെന്നാണ് രാമചന്ദ്രൻ പറയുന്നത്. രാമചന്ദ്രന്റെ വോട്ട് കൂടെ കിട്ടി മൊത്തത്തിൽ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥി കെ.നന്ദകുമാറിന് 11 വോട്ടുകൾ ആണ് ലഭിച്ചത്. തോന്നൂർക്കര പാറപ്പുറം 21-ാം വാർഡ് അംഗമായ ടി.ഗോപാലകൃഷ്ണന് 446 വോട്ടുകളോടെ പഞ്ചായത്തിൽ ഉയർന്ന ഭൂരിപക്ഷമായിരുന്നു തിരഞ്ഞെടുപ്പിൽ
















