വിജിലൻസിനു കീഴിലുള്ള ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. പുതിയ ഉത്തരവ് വരുന്നതോടെ ഈ വിഭാഗങ്ങൾക്ക് കീഴിലുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല.
അതീവ രഹസ്യ സ്വഭാവമുള്ളതെന്നു വിജിലന്‍സ് കരുതുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണിവ. പുറത്തറിയരുതെന്ന് സര്‍ക്കാരിന് ആഗ്രഹമുള്ള കേസുകള്‍ ഈ വിഭാഗത്തിനു കൈമാറിയാല്‍ വിവരങ്ങളും രഹസ്യമാകും. ഈ കേസുകളെക്കുറിച്ചുള്ള വിവരം തേടിയാല്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ നല്‍കാനാവില്ലെന്ന മറുപടിയാകും ഇനി ലഭിക്കുക.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ടുകള്‍, ഇവരെ സംബന്ധിച്ച വ്യക്തിവിവരങ്ങള്‍, വിജിലന്‍സ് നടത്തുന്ന രഹസ്യ പരിശോധനകള്‍, അതുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍, അന്വേഷണ സംഘം ശേഖരിക്കുന്ന രഹസ്യ വിവരങ്ങള്‍, വിജിലന്‍സിലേക്കു രഹസ്യ വിവരങ്ങളെത്തുന്ന സ്രോതസുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ടി 1, ടി 2 വിഭാഗങ്ങളാണ്.
സംസ്ഥാനത്തെ 8 ഇന്റലിജന്‍സ്, സുരക്ഷാ അന്വേഷണ വിഭാഗങ്ങളെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കി 2006ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയത്.















