തലസ്ഥാന നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തിയിരിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ എവിടെയും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇടത്തു നിന്നാണ് നഗരസഭയുടെ മേയര്‍ കസേരയിലേക്കും അധികാരത്തിലേക്കും ബി.ജെ.പി എത്തിയതെന്നതും ചരിത്രമാണ്. ഇതുപോലെ മറ്റൊരു ചരിത്രം കൂടി തിരുവനന്തപുരം നഗസഭയ്ക്കുണ്ട്. നഗരസഭയുടം 25-ാമത്തെ മേയര്‍ ആയിരുന്ന എ. കുഞ്ഞുരാമനാണ് ആ ചരിത്രം സൃഷ്ടിച്ചത്. അദ്ദേഹം തലസ്ഥാന നഗസഭയുടെ ആദ്യത്തെയും അവസാനത്തെയും ദളിത് വിഭാഗത്തില്‍ നിന്നും എത്തിയ മേയര്‍ ആയിരുന്നു. നഗരസഭയുടെ ചരിത്രത്തില്‍ മറ്റൊരു ദളിത് മേയറും ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമാണ് എ കുഞ്ഞുരാമന്‍ വിജയിച്ച് മേയറാകുന്നത്. ഇടതുപക്ഷം ദളിതരെ പരിഗണിച്ചിട്ടു പോലുമില്ലെന്നതും ചരിത്രം. 1904 മുതല്‍ 2025 വരെയുള്ള മേയര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഡെപ്യൂട്ടി മേയര്‍ പദം നല്‍കിയിട്ടുണ്ട് എന്നതച് വിസ്മരിക്കാനാവില്ല. സി.പി.ഐയും ബി.ജെ.പിയും അതിനു തയ്യാറായിട്ടുണ്ടെന്നത് വസ്തുതയുമാണ്. 1970-71 കാലഘട്ടത്തിലാണ് തലസ്ഥാന നഗരസഭയുടെ പിതാവായി ഒരു ദളിതന്‍ ഭരണം നടത്തിയത്. ഈ ചരിത്രം പിന്നീട് ഉണ്ടായിട്ടില്ല. അതിനു മുമ്പും ഉണ്ടായിട്ടില്ല. എന്നാല്‍, 1970-71 കാലഘട്ടത്തില്‍ തലസ്ഥാനത്തെ കോളനികളില്‍ വലിയ മാറ്റം സംഭവിച്ചു. ദളിത് വിഭാഗത്തിന്റെ ജോലികളില്‍ മാറ്റം ഉണ്ടാക്കാനായി. സ്ലം കിയറന്‍സ് നടപ്പാക്കി. കുടിവെള്ള വിതരണം കോര്‍പ്പറേശന്‍ ഏറ്റെടുത്തു. കോളനികളില്‍ ഫ്‌ളാറ്റ് മാതൃക നടപ്പാക്കി.
അങ്ങനെ ഇന്ന് കാണുന്ന കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തുടക്കമിട്ട ദളിത് മേയറായിരുന്നു എ. കുഞ്ഞുരാമന്‍. അംബേദ്കറൈറ്റായ ഏക മേയറും എ. കുഞ്ഞുരാമനായിരുന്നു. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയം തുടങ്ങിയ എ കുഞ്ഞുരാമന്‍ ‘പട്ടികജാതി-വര്‍ഗക്കാരുടെ ഉന്നമനത്തിന് അംബേഡ്കര്‍ കാണിച്ച തത്വശാസ്ത്രങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വിശ്വസിച്ചു. ബ്രാഹ്മണിസം, ഗാന്ധിസം, മാര്‍ക്സിസത്തിനും കാര്യമായ സംഭാവന ചെയ്യാന്‍ കഴിയില്ലെന്നും വിശ്വസിച്ചു. 1962 മുതല്‍ തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ റിസര്‍വേഷന്‍ സീറ്റില്‍ മത്സരിച്ചു ജയിച്ച് കൗണ്‍സിലറായി. 22 വര്‍ഷം വാര്‍ഡ് മെമ്പറായിരുന്നു. 1970-71ല്‍ മേയറായി. പത്മഭൂഷണ്‍ കെ. സുകുമാരന്റെ ഇടപെടലാണ് ഈ സ്ഥാനലബ്ദിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
അധികാരത്തിലിരുന്ന നാളുകളിലും കുഞ്ഞുരാമന്‍ ആദ്യം ശ്രദ്ധിച്ചത് വ്യക്തി-പരിസര ശുചിത്വ കാര്യത്തിലായിരുന്നു. അതാണ് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനായി കൈക്കൊള്ളേണ്ട പ്രാഥമിക നടപടിയെന്നും മനസ്സിലാക്കി. ചേരിനാവാസികള്‍ക്ക് ഫ്ളാറ്റ് സമ്പ്രദായത്തില്‍ വീട് നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുന്നത് അങ്ങനെയാണ്. കോളനികളിലേക്കുള്ള വഴികള്‍ സഞ്ചാരയോഗ്യമാക്കി. കക്കൂസുകള്‍ നിര്‍മ്മിച്ചു കൊടുത്തു. പൊതു പൈപ്പ് സജ്ജീകരിച്ചു. തമിഴ്നാട്ടിലെ സത്യവാണി മുത്തുവിന്റെ ‘സ്ലം ക്ലിയറന്‍സ്’ മാതൃകയില്‍ പദ്ധതി നടപ്പാക്കി. താണതും വെള്ളക്കെട്ട് ഉള്ളതുമായ സ്ഥലങ്ങള്‍ മണ്ണിട്ടുമൂടി. തോട്ടിപ്പണി നിര്‍ത്തിച്ചു. ശുദ്ധജലവിതരണം കേര്‍പ്പറേഷന്‍ ഏറ്റെടുത്തു.
അന്നു വരെ ഇരുള്‍ മൂടിക്കിടന്നിരുന്ന കോളനി പരിസരങ്ങളിലും വീടുകളിലും വെളിച്ചം എത്തിച്ചു. നഗരത്തിലെ ആര്‍ക്കും വേണ്ടാതെ ആരാലും പരിപാലിക്കപ്പെടാതെ കിടന്ന ദളിത് കോളനികളെല്ലാം ദുരിതത്തിന്റെ പാതി വിട്ട് ഉയര്‍ന്നു തുടങ്ങി. പൊട്ടക്കുഴിയിലെ വീട്ടില്‍ പരാതിയുമായി എത്തുന്നവരെയും കൂട്ടി സ്ഥലത്തുപോയി കാര്യങ്ങള്‍ അന്വേഷിച്ച് മനസിലാക്കും. അതിനുശേഷം പരിഹാരം നിര്‍ദ്ദേശിക്കും. ആരോടും പണമോ മറ്റ് സഹോയങ്ങളോ സ്വീകരിക്കില്ല. ഉച്ചക്ക് എവിടെ നിന്നെങ്കിലും ഊണ് കഴിക്കും. നന്നായി ഒന്ന് വെറ്റമുറുക്കും. അതാണ് ദിനചര്യ. 1971ല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊലീസ് സ്പോര്‍ട്ടസ് മീറ്റിന്റെ സമാപന സമ്മേളനത്തില്‍ കുഞ്ഞുരാമനായിരുന്നു മുഖ്യാതിഥി.
അദ്ദേഹത്തിന്റെ കാര്‍ പുറകില്‍ കൊണ്ടിടാന്‍ പോലീസിലെ ജാതിവാദി അധികാരികള്‍ നിര്‍ദ്ദേശിച്ചു. ഈ വിവരം അറിഞ്ഞ അന്നത്തെ ഐ.ജി, വിജയികള്‍ക്ക് സമ്മാനം നല്‍കാന്‍ മേയറുടെ പത്നി ചെല്ലമ്മയെയാണ് വിളിച്ചത്. അങ്ങനെ പൊലീസിന്റെ അയിത്തത്തിന് ഐ.ജി മറുപടി നല്‍കി’ കുഞ്ഞുരാമന്‍ മേയര്‍ സ്ഥാനത്തു നിന്നു വിരമിച്ചശേഷം കോര്‍പ്പറേഷന്റെയോ, വ്യക്തികളുടെയോ വാഹനങ്ങള്‍ യാതൊന്നും സ്വീകരിക്കാതെ പഴയ കാലന്‍കുടയും ഊന്നി പി.എം.ജി ജംഗ്ഷനിലൂടെ പൊട്ടക്കുഴിയിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു പതിവ്. 1976 ഒക്ടോബര്‍ 16നാണ് എ കുഞ്ഞുരാമന്‍ അന്തരിച്ചത്. തലസ്ഥാന നഗരസഭയുടെ ഏക ദളിത് മേയറുടെ ചരിത്രവും അതോടെ അസ്തമിച്ചു.
വര്‍ക്കലക്കടുത്ത് പേരേറ്റ് ഗ്രാമത്തില്‍ ആതിച്ചന്‍ തിരുമാലമാരുടെ ഏകമകനായി 1910ലാണ് എ. കുഞ്ഞുരാമന്റെ ജനനം. ശ്രീനാരായണഗുരു ശിവഗിരി മഠത്തിലേക്ക് അധഃകൃതരെ പരിഗണിച്ചത് കുഞ്ഞുരാമന് സഹായകരമായി. 8 വയസുള്ളപ്പോള്‍ കുഞ്ഞുരാമന്‍ മഠത്തിലെത്തി. പുറത്തുള്ള സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു. 1928 സെപ്തംബര്‍ 21-ാം തിയതി ഗുരു സമാധിയായി. ഉച്ചക്ക് സ്‌കൂളില്‍ നിന്നും മഠത്തിലെത്തിയ കുഞ്ഞുരാമനാണ് ഗുരുവിന് അവസാന തുള്ളി വെള്ളം നല്‍കിയത്. ഈ വിവരം ലോകത്തെ അറിയിച്ചത് കലാകൗമുദി വാരികയിലൂടെ അതിന്റെ എഡിറ്ററായിരുന്ന എം.എസ് മണിയാണ്. അപ്പോള്‍ കുഞ്ഞുരാമന്‍ ഇ.എസ്.എല്‍.സിക്ക് പഠിക്കുകയായിരുന്നു.
ശിവഗിരിയിലെത്തിയ മാഹാത്മാ ഗാന്ധി-ശ്രീ നാരായണ ഗുരു സംഭാഷണം നേരിട്ട് കേള്‍ക്കാന്‍ കുഞ്ഞുരാമന് കഴിഞ്ഞിരുന്നു. ചാതുര്‍വര്‍ണ്യത്തിലും ജാതിയിലും അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ഗാന്ധിയെന്നും, അതെല്ലാം വെറും ധാരണമാത്രമാണെന്ന ഗുരുവിന്റെ പ്രതിവാദവും കേട്ടതോടെ ജാതിക്കെതിരായ സമരത്തില്‍ ഏര്‍പ്പെടാനുള്ള രാഷ്ട്രീയചിന്ത കുഞ്ഞുരാമനില്‍ ഉണ്ടായി. ഗുരുവിന്റെ സമാധിയോടെ മഠത്തിലെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കുഞ്ഞുരാമന് അവിടം നിന്നിറങ്ങേണ്ടി വന്നു. തുടര്‍ന്ന് മയ്യനാട് ഹൈസ്‌കൂളില്‍ ചേര്‍ന്നു. അവിടെയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ എന്തെങ്കിലും ജോലി തരപ്പെടുത്താനോ കഴിയാതിരുന്ന സാഹചര്യം രൂക്ഷമായി.
കുഞ്ഞുരാമന്‍ മധുരയിലെത്തി സ്വാമിശിഷ്യനായ ഒരു ചെട്ടിയാരെ ചെന്നുകണ്ടു. അദ്ദേഹവും കൈ മലര്‍ത്തി. വീണ്ടും തിരുവനന്തപുരത്ത് സ്വാമിഭക്തനായ ഗോവിന്ദന്‍ ജഡ്ജിയുടെ അടുത്തെത്തിയെങ്കലും സഹായം ലഭിച്ചില്ല. തുടര്‍ന്ന് സ്വന്തം നിലക്ക് ജോലിക്കായി അപേക്ഷകള്‍ അയച്ചതിന്റെ ഫലമായി ജില്ലാ കോടതിയില്‍ കോപ്പി റൈറ്ററായി നിയമനം ലഭിച്ചു. 10 കൊല്ലം ആ ഔദ്യോഗിക ജീവിതം തുടര്‍ന്നു. അതിനിടെ സി. കേശവനുമായുണ്ടായിരുന്ന ബന്ധം പുതുക്കി. പട്ടം താണുപിള്ള, ടി.എം വര്‍ഗീസ് മുതലായ നേതാക്കളുമായി പരിചയം ഉണ്ടായി. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി.
അയ്യന്‍ കാളി, കാവാരിക്കുളം കണ്ടന്‍ കുമാരന്‍, സ്വാമി ആനന്ദ തീര്‍ത്ഥന്‍, ശുഭാനന്ദ ഗുരു, പൊയ്കയില്‍ കുമാരഗുരു, ഡോ. സി.സി പ്രസാദ് തുടങ്ങിയവരുടെ സമര മാര്‍ഗത്തില്‍ ഐക്യപ്പെട്ടു.
1966ല്‍ അംബേദ്ക്കര്‍ മിഷന്‍ സ്ഥാപിച്ചു. 1976 വരെ ഒരു ദശകക്കാലം അതിന്റെ പ്രസിഡന്റായിരുന്നു. ദളിത് കോളനികള്‍ തോറും കയറിയിറങ്ങി ശുചിത്വം പാലിക്കേണ്ടതിന്റെയും, കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ടതിന്റെയും പ്രാധാന്യം എന്തെന്ന് പഠിപ്പിച്ചു. 1968ല്‍ സാംബവരെ പട്ടികജാതി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനമറിഞ്ഞ്, ഡെല്‍ഹിയിലെത്തി പ്രസിഡന്റിനും -പ്രധാനമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കി. ഉത്തരവ് റദ്ദാക്കാന്‍ മുന്‍കൈ എടുത്തു. 1971ല്‍ കേന്ദ്രമന്ത്രി ജഗ്ജീവന്‍ റാം കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കോവളത്ത് സ്വീകരിച്ച്, നിവേദനം നല്കി. തട്ടത്തുമല കുടിയൊഴിപ്പിക്കലിനെതിരെ -മന്ത്രിയായിരുന്ന വെള്ള ഈച്ചരന് നിവേദനം നല്കി നടപടിക്ക് പരിഹാരമുണ്ടാക്കി. അംബേഡ്കറുടെയും അയ്യന്‍ കാളിയുടെയും പ്രതിമകള്‍ തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു.
CONTENT HIGH LIGHTS; Has a Dalit mayor ruled the capital?: Was it the mayor who brought light to the dark colonial houses and stopped the scavenging?; Who was the first and last mayor from the Dalit community?
















