പാലക്കാട് ചിറ്റൂരിൽ അഞ്ചുവയസ്സുകാരനെ കാണാനില്ല. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകൻ സുഹാനെയാണു കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. വീടിന് പുറത്തുനിന്ന് കളിച്ചുകൊണ്ടിരുന്ന സുഹാനെ അൽപ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു.
കുറ്റിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരിക്കുകയാണ്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ഈ സമയത്ത് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെ കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ: 9188722338
















