ജിം കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിക്കാവുന്ന കിടിലൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് അറിയാം.
ചേരുവകൾ
വേവിച്ച കടല – ½ കപ്പ്
അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കൻ – 1 കപ്പ്
അല്ലെങ്കിൽ പനീർ – ½ കപ്പ് (ചെറുതായി മുറിച്ചത്) ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിറഞ്ഞ സാലഡാണ്.
പച്ചക്കറികൾ:
കുക്കുബര്‍ – ½ കപ്പ് (ചെറുതായി അരിഞ്ഞത്)
തക്കാളി – ½ കപ്പ് (അരിഞ്ഞത്)
കാരറ്റ് – ¼ കപ്പ് (തുരന്നത്)
ക്യാപ്സിക്കം / ബെൽ പെപ്പർ – ¼ കപ്പ്
ലെറ്റ്യൂസ്
1 ടേബിൾസ്പൂൺ ഒലീവ് ഓയിൽ
1 ടേബിൾസ്പൂൺ പംപ്കിൻ സീഡ്സ് അല്ലെങ്കിൽ കശുവണ്ടി / ബദാം
ഡ്രസ്സിങ്
1 ടേബിൾസ്പൂൺ തൈര്
1 ടീസ്പൂൺ നാരങ്ങാനീര്
ഉപ്പും കുരുമുളകും ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് അല്ലെങ്കിൽ ഓറിഗാനോ
തയാറാക്കുന്ന വിധം
പച്ചക്കറികളും ചിക്കനാണെങ്കിൽ ചിക്കനും ചേർത്ത് ഒരുമിച്ച് ഒരു ബൗളിൽ ഇടുക. ഒലീവ് ഓയിൽ, നാരങ്ങാനീർ, തൈര്, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് തയാറാക്കുക. ആ ഡ്രസ്സിങ് സാലഡിൽ ചേർത്ത് നന്നായി യോജിപ്പിക്കാം. മുകളിൽ സീഡ്സ് അല്ലെങ്കിൽ നട്സ് വിതറി വിളമ്പുക. ഈസി സാലഡ് റെഡി.
















