ന്യൂഡൽഹിയിൽ സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട എയർ ഹോസ്റ്റസ് ചികിത്സയ്ക്കിടെ മരിച്ചു. പഞ്ചാബ് സ്വദേശിനിയായ സിമ്രാൻ ദദ്‌വാൾ (25) ആണ് മരിച്ചത്.
ഗുരുഗ്രാമിലാണ് സംഭവം. ഡിഎൽഎഫ് ഫേസ്-1 ലുള്ള, സുഹൃത്തിന്റെ അപ്പാർട്‌മെന്റിൽ നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിമ്രാൻ. തുടർന്ന് പാർട്ടിക്കിടയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഇവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. കഴിഞ്ഞ രണ്ടുകൊല്ലമായി ഒരു എയർലൈൻ കമ്പനിയിലെ എയർ ഹോസ്റ്റസ് ജീവനക്കാരിയാണ് സിമ്രാൻ.
ഡൽഹിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച സുഹൃത്തുക്കളെ കാണാനായിരുന്നു അവർ ഗുരുഗ്രാമിലെത്തിയത്.
















