Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പാഠം നാല്: അക്ഷരങ്ങള്‍ പൂക്കുന്ന കാലം; നിയമസഭ അന്താരാഷ്ട്രാ പുസ്തകോത്സവം 7 മുതല്‍ 13 വരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2025, 04:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 11 മണിക്ക് ആര്‍ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് ആറ് വേദികളിലായി നടക്കുന്നത്.

മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കന്‍ സാഹിത്യകാരന്‍ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിന്‍, റാണാ അയൂബ്, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ടി.എം. കൃഷ്ണ, ആകാര്‍ പട്ടേല്‍, ശശി തരൂര്‍, പി. സായിനാഥ്, സ്റ്റാന്‍ലി ജോണ്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി രവാഡ ചന്ദ്രശേഖര്‍, വേണു രാജാമണി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. കൂടാതെ ടി. പത്മനാഭന്‍, എന്‍.ഇ. സുധീര്‍, വി. മധുസൂദനന്‍ നായര്‍, കെ.ആര്‍.മീര, ടി.ഡി. രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, എസ്.ഹരീഷ്, ആര്‍. രാജശ്രീ, ജി.ആര്‍. ഇന്ദുഗോപന്‍, അംബികാസുതന്‍ മങ്ങാട്, ഹരിത സാവിത്രി, ലാല്‍ജോസ് തുടങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

ചിരിയും ചിന്തയുമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസന്റെ ഓര്‍മ്മയില്‍ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയവര്‍ ഒത്തുചേരുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരിക്കുന്നതാണ്. കെ.സി. വേണുഗോപാല്‍, എം.എ. ബേബി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും സാമാജികരും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നതാണ്. ജനുവരി 7 മുതല്‍ 13 വരെയുള്ള ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകള്‍ അവതരിപ്പിക്കുന്ന മെഗാഷോകള്‍ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരങ്ങളില്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വച്ചാണ് മെഗാഷോകള്‍ അവതരിപ്പിക്കപ്പെടുന്നത്. കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാര്‍, ഗൗരിലക്ഷ്മി & ശ്വേതാ മേനോന്‍, മഞ്ജരി, ശ്രീനിവാസ്, ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ഹരി ശങ്കര്‍, മെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്.

ഓരോ മെഗാ ഷോകളിലും മന്ത്രിമാരുടെയും മറ്റു സാമാജികരുടെയും പങ്കാളിത്തം ഉണ്ടായിരിക്കും. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടും. തെയ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനാണ് നിര്‍വ്വഹിക്കുന്നത്. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തില്‍ മാഹി, തെയ്യം പൈതൃക സമിതിയാണ് ഇവിടെ തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊട്ടന്‍ തെയ്യം, അഗ്‌നികണ്ഠാകര്‍ണന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തിറ, പൂക്കുട്ടിച്ചാത്തന്‍ തുടങ്ങിയ വിവിധ തെയ്യങ്ങള്‍ ഇവിടെ അരങ്ങേറും. ഒരു ദിവസം കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്‌സ് കോര്‍ണറില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കുമാര്‍, അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, നേവിയുടെ ലഫ്റ്റനന്റ് കമാന്‍ഡേഴ്‌സ് ആയ ദില്‍ന, കെ, എ. രൂപിമ എന്നിവര്‍, കലാമണ്ഡലം ബിന്ദുമാരാര്‍, കല്ല്യാണി ഗോപകുമാര്‍, ശ്രീജ പ്രിയദര്‍ശന്‍, മീനാക്ഷി, കെ.പി.ശശികുമാര്‍, അഖില്‍ പി. ധര്‍മ്മജന്‍, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ- സാമൂഹിക- കലാരംഗങ്ങളിലെ പ്രമുഖര്‍ – തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ കുട്ടികളുമായി സംവദിക്കും. ഇവരെ കൂടാതെ അയിഷ ആനടിയില്‍, ഫാത്തിമ അന്‍ഷി തുടങ്ങിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളും KLIBFന്റെ അതിഥികളായി സ്റ്റുഡന്റ്‌സ് കോര്‍ണര്‍ വേദിയിലെത്തുന്നുണ്ട്.

ആശയസംവാദങ്ങള്‍ക്കു പുറമേ കഥപറച്ചിലും ഫാഷന്‍ ഷോയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികളാണ് ഈ വേദിയിലുണ്ടായിരിക്കുക. സ്റ്റുഡന്റ്‌സ് കോര്‍ണര്‍ വേദിയുടെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 8 ന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ അസംബ്ലി ഹാളില്‍ നടക്കുന്ന മാതൃകാ നിയമസഭയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പുസ്തകോത്സവത്തിന്റെ മുന്നോടിയായി പല ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

കഥ പറച്ചില്‍, കവിത പാരായണം, പുസ്തക പരിചയം, ഷോര്‍ട്ട് ഫിലിം മത്സരം തുടങ്ങിയ ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് പുറമേ പുസ്തകോത്സവ ദിനങ്ങളില്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും മ്യൂസിയവും സിറ്റി റൈഡിന്റെ ഭാഗമായി സൂവും നേപ്പിയര്‍ മ്യൂസിയവും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. സിറ്റി റൈഡിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അറിയിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം മാധ്യമ അവാര്‍ഡിനെക്കുറിച്ചുള്ളതാണ്. പുസ്തകോത്സവവുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടിങ്ങിന് ദൃശ്യ- ശ്രവ്യ- അച്ചടി മാധ്യമങ്ങള്‍, ബെസ്റ്റ് ഫോട്ടോഗ്രാഫര്‍, ബെസ്റ്റ് വീഡിയോഗ്രാഫര്‍, ബെസ്റ്റ് സോഷ്യല്‍ മീഡിയ വ്‌ളോഗര്‍ എന്നിങ്ങനെ ആകെ പതിനൊന്ന് കാറ്റഗറികളിലായി KLIBF മാധ്യമ അവാര്‍ഡ് നല്കുന്നതാണ്. മാധ്യമങ്ങളുടെ സഹകരണം കൊണ്ടുകൂടിയാണ് കഴിഞ്ഞ പുസ്തകോത്സവങ്ങള്‍ വിജയിച്ചത്. ഇത്തവണയും ആ സഹകരണം പ്രതീക്ഷിക്കുന്നു.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം – നാലാ പതിപ്പ് വിവിധ കമ്മിറ്റികള്‍ 

  • മീഡിയ സെല്‍

ചെയര്‍മാന്‍ : ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ.
വര്‍ക്കിംഗ് ചെയര്‍മാന്‍ : ശ്രീ.  ആര്‍.എസ്. ബാബു, ചെയര്‍മാന്‍, കേരള മീഡിയ അക്കാഡമി
ജനറല്‍ കണ്‍വീനര്‍ : ശ്രീ.  ടി.വി. സുഭാഷ് ഐ.എ.എസ്., ഡയറക്ടര്‍, ഐ&പി.ആര്‍.ഡി.
ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ : ശ്രീ. കെ. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, മീഡിയ റിലേഷന്‍, ഐ & പി.ആര്‍.ഡി.
കോ-ഓര്‍ഡിനേറ്റര്‍:ശ്രീ. ഇ.കെ. മുഷ്താഖ്, സ്പീക്കറുടെ പ്രസ് സെക്രട്ടറി
(നിയമസഭ) : ശ്രീ.  പി. ഹരി, അഡീഷണല്‍ സെക്രട്ടറി & കണ്‍വീനര്‍,
മീഡിയ & പബ്ലിസിറ്റി കമ്മിറ്റി
: ശ്രീ.  പ്രീജിത്ത് രാജ്, സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി

  • വൈസ് ചെയര്‍മാന്‍

1)  ലെമി ജി. നായര്‍ ആകാശവാണി
2)  സണ്ണി ജോസഫ് മലയാള മനോരമ
3)  എന്‍.പി. ചന്ദ്രശേഖരന്‍ കൈരളി ടി.വി.
4)  സിന്ധു സൂര്യകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ്
5)  നിസാര്‍ വീക്ഷണം
6)  സി.കെ. ദിനേശ് ദേശാഭിമാനി
7)  അനില്‍ നമ്പ്യാര്‍ ജനം ടി.വി.
8)  ആര്‍. ശ്രീജിത്ത് 24 ന്യൂസ്
9)  ആര്‍. റോഷിപാല്‍ റിപ്പോര്‍ട്ടര്‍ ടി.വി.
10)   ആര്‍. ജയചന്ദ്രന്‍ മംഗളം
11)   സുനില്‍ ഐസക് മീഡിയ വണ്‍
12)   ശരത്കുമാര്‍ എസ്. മെട്രോ വാര്‍ത്ത
13)   ഡി. ബിനോയി കേരള വിഷന്‍ ന്യൂസ്
14)   മാര്‍ഷല്‍ സെബാസ്റ്റ്യന്‍ മാതൃഭൂമി ന്യൂസ്
15)   ശ്രീഷ്മ കെ. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB)
16)   സാബു ജോണ്‍ ദീപിക
17)   ടി. മുഹമ്മദ് സുപ്രഭാതം
18)   ഗോപകുമാര്‍ ജി. ക്ലബ് എഫ്.എം.
19)   സിബഗത്തുള്ള എം. ജനശബ്ദം
20)   വി.വി. അരുണ്‍ ന്യൂസ് 18 കേരള
21)   അഭിജിത്ത് ACV

  • ജോയിന്റ് കണ്‍വീനര്‍

1)  അജയ് ജോയി ദൂരദര്‍ശന്‍
2)  എ.സി. റെജി കേരള കൗമുദി
3)  എം.കെ. സുരേഷ് മാതൃഭൂമി
4)  സുജിത് നായര്‍ മലയാള മനോരമ
5)  കമലേഷ് ഏഷ്യാനെറ്റ് ന്യൂസ്
6)  എസ്. ഷീജ കൈരളി ടി.വി.
7)  മുഹമ്മദ് കാസിം സിറാജ്
8)  ശ്രീദേവി പിള്ള മനോരമ ന്യൂസ്
9)  അബ്ദുള്‍ ഗഫൂര്‍ ജനയുഗം
10)  നൗഫല്‍ മാധ്യമം
11)  ബ്രൈറ്റ് സാം റോബിന്‍സ് ജീവന്‍ ടി.വി.
12)  സി. റഹീം മലയാളം ന്യൂസ്
13)  പ്രവീണ്‍ ദി ഹിന്ദു
14)  അനില്‍ എസ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
15)  മഹേഷ് ചന്ദ്രന്‍ ന്യൂസ് മലയാളം 24×7
16)  അനസ് ചന്ദ്രിക
17)  പാര്‍വ്വതി റെഡ് എഫ്.എം.
18)  അണ്‍ഫിലിറ്റ് ഡിസൂസ അമൃത ടി.വി.
19)  ഡി. സന്തോഷ്‌കുമാര്‍ U.N.I.
20)  പ്രമോദ് (ഫോട്ടോ ജേര്‍ണലിസ്റ്റ്) ദേശാഭിമാനി
21)  ഷഫീദ് റാവുത്തര്‍ 24 ന്യൂസ്
22)  ജോയ് നായര്‍ ജയ് ഹിന്ദ്

  • എക്‌സിക്യുട്ടീവ് കമ്മിറ്റ

1)  എല്‍.എസ്. അജിത്ത് ACV
2)  സുബിന്‍ എസ്. ആകാശവാണി
3)  ആര്‍. ജയകൃഷ്ണന്‍ കൗമുദി ഓണ്‍ലൈന്‍
4)  ശ്രീകുമാര്‍ പള്ളിലേത്ത് കേരള കൗമുദി
5)  പ്രസാദ് നാരായണന്‍ മംഗളം ഓണ്‍ലൈന്‍
6)  അനുരാഗ് A.N.I.
7)  അനീഷ് അയിലം ജന്മഭൂമി
8)  മൈക്കിള്‍ വര്‍ഗ്ഗീസ് കേരള ശബ്ദം
9)  എസ്. ശ്രീജിത്ത് മാധ്യമ സിന്‍ഡിക്കേറ്റ്
10)  നവ്യാ രാജീവ് റേഡിയോ മിര്‍ച്ചി
11)  അജയ് ദേവ് അന്വേഷണം.com
12)  നവാസ് സൗത്ത് എക്‌സ്പ്രസ്
13)  ജോമോന്‍ ജോയ്‌സ് റേഡിയോ മാംഗോ
14)  കൃഷ്ണകുമാര്‍ ഇ.ബി.എം. ന്യൂസ്
15)  സതീഷ് കുമാര്‍ എസ്. തുറന്ന കത്ത് ഡെയ്‌ലി
16)  സനു സത്യന്‍ ഇന്ത്യ ന്യൂസ് 24
17)  കെ.ജി. മനോജ് കുമാര്‍ ദര്‍ശന ടി.വി.
18)  മഹേഷ് കുമാര്‍ റിയല്‍ ടൈം കേരള
19)  റോബിന്‍സണ്‍ ഇ.ബി.എം. ന്യൂസ്
20)  പ്രശാന്ത് എന്‍. ഇന്ത്യ ന്യൂസ് 24
21)  സൂര്യഗായത്രി കേരള വിഷന്‍ ന്യൂസ്
22)  രാജീവ് മനോരമ ഓണ്‍ലൈന്‍
23)  മുരളീധരന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍
24)  ലത കേരള കൗമുദി ഓണ്‍ലൈന്‍
25)  മഞ്ജുഷ് ഗോപാല്‍ സീന്യൂസ് ഓണ്‍ലൈന്‍
26)  നിഷാദ് മാതൃഭൂമി ഓണ്‍ലൈന്‍
27)  രമ്യ ന്യൂസ് 18 ഓണ്‍ലൈന്‍
28)   അരവിന്ദ് എസ്. ശശി കലാകൗമുദി

 

Tags: നിയമസഭ അന്താരാഷ്ട്രാ പുസ്തകോത്സവം 7 മുതല്‍ 13 വരെANWESHANAM NEWSKLIBFINTERNATIONAL BOOK FESTLEGISLATIVE INTERNATIONAL BOOK FESTKLIBF FOURTH EDITIONപാഠം നാല്: അക്ഷരങ്ങള്‍ പൂക്കുന്ന കാലം

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies