പാലക്കാട് ചന്ദ്രനഗറിന് സമീപം രണ്ട് ബസ്സുകളും കാറും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളും കാറുമാണ് അപകടത്തിൽപ്പെട്ടത്.
ദേശീയ പാതയിലൂടെ സഞ്ചരിച്ച കാർ പെട്ടന്ന് പിറകെ പിടിക്കുകയും പുറകെ വന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബസ് ഡ്രൈവർക്ക് പരുക്കുകൾ പറ്റിയിട്ടുണ്ട്. പരിക്കേറ്റ ബസ് ഡ്രൈവറെയും യാത്രക്കാരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















