പാനൂർ പെരിങ്ങത്തൂർ കരിയാട് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ എട്ടുപേർക്കെതിരെ പോലീസ് കേസ് എടുത്തു.
വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയ മറ്റൊരു സംഘം ആളുകളാണ് ആക്രമിച്ചത്. വളയം കല്ലിൽ ഹൗസിൽ കെ. മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്. കമ്പിവടി ഉൾപ്പടെ ഉപയോഗിച്ചായിരുന്നു മർദനം.
ഗുരുതരമായി പരുക്കേറ്റ ജാബിറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഫമീർ, ഷമ്മാസ്, എൻ.കെ. നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ എന്നിവർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷം കിടഞ്ഞിയിൽ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് സൂചന.
















