വിദേശ സന്ദർശനത്തിനിടെ ശുചിമുറിയിൽനിന്നു പുറത്തിറങ്ങവെ കാൽ വഴുതി വീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനു പരുക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡൽഹിയിൽ എത്തിക്കും.
ഫെയ്സ്ബുക്കിലൂടെ എംപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേത്തിന്റെ വിദേശയാത്ര.
എൻ.കെ. പ്രേമചന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പ്:
ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയിൽനിന്നു പുറത്തിറങ്ങവേ കാൽ വഴുതി വീണു പരുക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി 09-10-2026 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.















