ജനുവരി രണ്ടിന് നറുക്കെടുക്കുന്ന ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ‘സുവര്‍ണ്ണ കേരളം’ (SK 34) ലോട്ടറിയില്‍ അച്ചടിച്ചു വന്നിരിക്കുന്ന ചിത്രത്തിനെതിരേ ഹിന്ദുഐക്യവേദിയുടെ കടുത്ത പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന പൊതു വികാരമാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ലോട്ടറി വകുപ്പിനെതിരേ ശക്തമായ നിലപാടെടുത്ത് മുന്നോട്ടു പോകുമെന്നും, ഇതുസംബന്ധിച്ച് ഏതു രീതിയില്‍ പ്രതിഷേധം നടത്തണമെന്നും ഇന്ന് തീരുമാനിക്കുമെന്നും ഹിന്ദുഐക്യവേദി ഭാരവാഹാകിള്‍ അന്വേഷണത്തോടു പറഞ്ഞു.
വിവാദ ചിത്രം അച്ചടിച്ചത് എന്തു മാനദണ്ഡത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും, ചിത്രം കാണുമ്പോള്‍ത്തന്നെ മനസ്സിലാകുന്നത്, ഹിന്ദുക്കളെ അവഹേളിക്കാന്‍ വേണ്ടി നല്‍കിയതാണെന്നുമാണ്. ചിത്രം ഒറ്റനോട്ടത്തില്‍ ശിവലിംഗം, മൂന്നിതള്‍ താമര, രക്തം ഇറ്റുന്ന വസ്ത്രം എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ്. ആര്‍ത്തവ രക്തത്താല്‍ അഭിഷേകം ചെയ്യുന്ന ശിവലിംഗമാണ് ചിത്രത്തിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന വിമര്‍ശനം. എന്നാല്‍, ലോട്ടറി വകുപ്പിന്റെ വിശദീകരണം ഇതുവരെ വന്നിട്ടില്ല. പക്ഷെ, ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാര്‍ തയ്യാറാക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോട്ടറി ടിക്കറ്റുകളില്‍ ഉപയോഗിക്കുന്നത്.
ഓരോ ചിത്രവും അച്ചടിക്കുന്നതിന് മുന്‍പ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധന നടത്തി അംഗീകാരം നല്‍കുന്ന ചിത്രങ്ങള്‍ മാത്രമാണ് ലോട്ടറിയില്‍ ഉഫയോഗിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ചിത്രം ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ പോയത് എങ്ങനെയാണ് എന്നതാണ് സംശയം. ഇത് ബോധപൂര്‍വ്വമാണോയെന്നും സംശയിക്കുന്നുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വകുപ്പിനുള്ളില്‍ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. നേരത്തെ ‘ആര്‍പ്പോ ആര്‍ത്തവ’ സമരകാലത്ത് ഉയര്‍ന്നുവന്ന വിവാദ കവാടത്തിന്റെ മാതൃകയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നും ആരോപണമുണ്ട്.
12 പരമ്പരകളിലായി പുറത്തിറങ്ങിയ ഈ ലോട്ടറിയുടെ പതിനായിരക്കണക്കിന് ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സംരംഭത്തില്‍ മതങ്ങളോ,. മത ചിഹ്ന്‌നങ്ങളോ, മത ഗ്രന്ഥങ്ങളോ ഉപയോഗിക്കുന്നത് വിശ്വാസികളെ വ്പണപ്പെടുത്തുന്നതിനു തുല്യമാണ്. അത് ഹിന്ദുമതമായാലും, ക്രിസ്ത്യാന്‍ മതമായാലും, ഇസ്ലാം മതമായാലും. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇങ്ങനെയൊരു മതനിന്ദ നടത്തുമ്പോള്‍ അത് ജനങ്ങള്‍ക്കെല്ലാം ഉണ്ടാക്കുന്ന പൊതു പ്രശ്‌നം തന്നെയാണ്. അതെങ്ങനെ സംഭവിച്ചു എന്നത് അടിയന്തിരമായി അന്വേഷിക്കിണ്ട വസ്തുതയുമാണ്.
ഇതിനെ വെറുമൊരു ചിത്രമായി പരിഗണിക്കുകയാണെങ്കില്‍, നാളെ മറ്റു മതങ്ങളെ പരാമര്‍ശിക്കുന്ന ചിത്രങ്ങളും സര്‍ക്കാര്‍ ംസവിധാനത്തില്‍ അച്ചടിച്ചു വരും. അപ്പോഴും മതനിന്ദയും. വിശ്വാസികളുടെ മനസ്സിനു മുറിവേല്‍ക്കുകയും ചെയ്യുമെന്നുറപ്പാണ്. ഇത് സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുമ്പോള്‍ അതിന് മതേതര സ്വാഭാവം ഇല്ലാതെ പോവുകയും ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം രാഷ്ട്രീയമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.ഡി. ബാബു തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഈ വിഷത്തില്‍ പ്രതികരകണം ആരായുമെന്നുറപ്പാണ്. ലോട്ടറിയിലെ ചിത്രത്തിനെതിരേ ഇദ്ദേഹം പറയുന്ന വാക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഈ വിഷയം മതപരമായി വിവാദമാകാന്‍. മാത്രമല്ല, ബി.ജെ.പിയും ആര്‍.എസ്.എസ്സും ഇതിനെ എങ്ങനെ കാണുന്നു എന്നതും ഈ വിഷയത്തില്‍ വലിയ മാനങ്ങള്‍ തീര്‍ക്കും. വിവാദ ചിത്രം അച്ചടിത്തു വന്ന ലോട്ടറികള്‍ കൂട്ടിയിട്ടു കത്തിക്കുമോ എന്നാണ് ആശങ്ക. കാരണം, ലോട്ടറികള്‍ വില്‍പ്പന നടത്തുന്നത്, സാധാരണക്കാരാണ്. അവരില്‍ നിന്നും പണം കൊടുത്തു വാങ്ങിയിട്ടാണോ കത്തിക്കുന്നത്, അതോ പിടിച്ചു വാങ്ങിയാണോ കത്തിക്കുന്നത് എന്നാണ് അറിയേണ്ടത്.
എന്തായാലും ഈ ചിത്രത്തിനെതിരേ വലിയ രോഷം ഉയരുമെന്നതില്‍ തര്‍ക്കമില്ല. ലോട്ടറി വകുപ്പ് തുടങ്ങിവെച്ചത് നല്ല പ്രവണതയല്ലെന്നതാണ് ഇതിനു കാരണം. വെരുമൊരു ചിത്രമല്ലേ, ഇതിനെ വിവാദമാക്കേണ്ട കാര്യമുണ്ടോ എന്ന ക്യാപ്‌സ്യൂള്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെങ്കിലും, ഓരോ വിവാദങ്ങളും വിഷയങ്ങളും തുടങ്ങുന്നത് ഇങ്ങനെയൊക്കെ ആണ് എന്നതാണ് വസ്തുത.
CONTENT HIGH LIGHTS; A Shivalinga dripping menstrual blood?: How did an anti-Hindu image appear on a lottery ticket?: Will the Hindu Aikya Vedi burn controversial lotteries?
















