പാലക്കാട് അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ അമ്മയുടെ സാരി കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു. മകന് ഗുരുതരമായ പരുക്കോടെ ആശുപത്രിയിൽ. വടകര പതി സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം.
അൽപം മുൻപ് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലാണ് അപകടം. കോയമ്പത്തൂർ ഭാഗത്തുനിന്നു കഞ്ചിക്കോട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം
















