ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഏഴ് പേർ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭിഖിയാസൈനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു അപകടം. ഖിയാസൈനിൽ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. ഭിഖിയാസൈൻ-വിനായക് മോട്ടോർ റോഡിൽ എത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ദുരന്ത നിവാരണ സേനാ ഓഫീസർ വിനീത് പാൽ അറിയിച്ചു.
















