ശബരിമല സ്വർണ്ണക്കള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ. പത്മകുമാറിൻറെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. എല്ലാം അയ്യപ്പന്‍ നോക്കി കൊള്ളുമെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദൈവതുല്യന്‍ കടകംപള്ളിയാണോ എന്ന് ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നും മറുപടി. സ്വര്‍ണകൊള്ളയില്‍ ഡിണ്ടിഗൽ സ്വദേശി ഡി. മണിയെയും ബാലമുരുഗനെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി എസ്ഐടി ചോദ്യം ചെയ്തു.
കേസിലെ അന്താരാഷ്ട്ര ബന്ധം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. അതേസമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നാണ് റിമാൻഡിലുള്ള എൻ വിജയകുമാന്റെ മൊഴി.
















