ഡൽഹിയിൽ വായു മലിനീകരണത്തിന് പിന്നാലെ മൂടൽമഞ്ഞും ശക്തി പ്രാപിക്കുന്നു. താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെയായി.
കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
രാജ്യതലസ്ഥാന മേഖലയിലെ റോഡ‍്, വിമാന, റെയിൽ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
മൂടൽമഞ്ഞ് കാരണം ഇന്നലെ 128 വിമാനങ്ങൾ റദ്ദാക്കി. 8 എണ്ണം വഴിതിരിച്ചുവിട്ടു. ഏകദേശം 200 സർവീസുകൾ വൈകി.
















